ഇന്ത്യയുടെ ലോക കപ്പ് വിജയം; വാങ്കഡെയിലെ ഓർമ്മകൾക്ക് 11 വയസ്

മനീഷ് മധുസൂദൻ

ഓർമയിലോരു വാങ്കടെ സ്റ്റേഡിയമുണ്ട്….
അവിടെ ഓഫ്‌ സ്റ്റമ്പിൽ പിച്ച് ചെയ്ത
കുലശേഖരയുടെ 48 ആം ഓവറിലേ ആ ഫുൾ ലെങ്ങ്‌ത് ഡെലിവറി ധോണിയുടെ ഒരു ക്ലീൻ ഹിറ്റോടെ പറന്നു ചെന്ന് വീഴുന്ന ഒരു ആരധകക്കൂട്ടം ഉണ്ട് ….

തിങ്ങി നിറഞ്ഞ വാങ്കടെ സ്റ്റേഡിയത്തിലെ ആരാധകർക്ക് ഇടയിലേക്ക് മാത്രമായിരുന്നില്ലാ ആ പന്ത് ചെന്നിറങ്ങിയത്….

28 വർഷങ്ങൾക്കു ഇപ്പുറം ഇന്ത്യയുടെ
കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ടും മാത്രമല്ല, സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിലേക്കും കൂടി ആയിരുന്നു..

അതൊരു പ്രായശ്ചിത്തം കൂടി ആയിരുന്നു. 2003 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഒറ്റക്ക് ചുമലിലേറ്റി ഫൈനൽ വരെ എത്തിച്ചിട്ടും ഓസീസിന് മുന്നിൽ കപ്പിനും ചുണ്ടിനും ഇടയിൽ വീണു പോയ ആ മനുഷ്യന് വേണ്ടി 8 വർഷങ്ങൾക്ക് ശേഷം ടീം വർക്കൊടെ പൊരുതി നേടിയ ആ കിരീട നേട്ടം സത്യത്തിൽ ഒരു പ്രായശ്ചിത്തം കൂടി ആയിരുന്നു .

മരണത്തെ പോലും വെല്ല് വിളിച്ചു കൊണ്ട് യുവിയും❤️
തുടക്കത്തിലേ തകർച്ചകളിൽ നിന്ന് കൈ പിടിച്ചു ഉയർത്തി ഗംഭീറും❤️
ഏതവസ്ഥയിലും ആത്മവിശ്വാസം ഒട്ടും ചോരാതെ ധോണിയും❤️
മുന്നിൽ നിന്ന് പട നയിച്ചപ്പോൾ ഇന്ത്യക്ക് മാത്രമല്ല , സച്ചിനും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകിയ നിമിഷമാണ് ഉണ്ടായത്..❤️❤️
ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ച നിമിഷവും..❤️

“Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years!” എന്ന രവിശാസ്ത്രിയുടെ വിഖ്യാതമായ വാക്കുകൾ എപ്പോൾ കേട്ടാലും വല്ലാത്തൊരു രോമാഞ്ചമാണ്, മനപാഠവും..❤️

11th_Year_of_Happiness.🇮🇳

the_world_cup_winning_moment 🇮🇳

chak_dhe_India.🇮🇳

Share this news

Leave a Reply

%d bloggers like this: