കോർക്കിലെ ഹെഡ്ക്വാർട്ടേഴ്‌സ് വിപുലീകരിക്കാൻ ആപ്പിൾ; 10 ഹെക്ടർ സ്ഥലം ഏറ്റെടുക്കും

കോർക്കിലെ തങ്ങളുടെ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്‌സ് വിപുലീകരിക്കാനുള്ള വമ്പൻ പദ്ധതിയുമായി ടെക് ഭീമന്മാരായ ആപ്പിൾ. ഇതിനായി കമ്പനിയുടെ നിലവിലുള്ള Hollyhill ക്യാമ്പസിന് സമീപം 1.25 മില്യൺ യൂറോ മുടക്കി 10 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ ആപ്പിൾ സിറ്റി കൗൺസിലിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

അപേക്ഷയിൽ ഏപ്രിൽ 11 ന് കൌൺസിൽ തീരുമാനം പറയും. ഏറ്റെടുക്കലിന് Industrial Development Agency (IDA) യുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

രണ്ട് സ്ഥലങ്ങളാണ് കമ്പനി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇവ രണ്ടും കൂടിയാണ് 10 ഹെക്ടർ.

3.81 ഹെക്ടർ വരുന്ന ആദ്യത്തെ സ്ഥലം David McCarthy റോഡിലാണ്. ശേഷം കൂടുതൽ വിപുലീകരണം ആവശ്യമായി വന്നേക്കാമെന്നും, ഇതിനായി സമീപ പ്രദേശത്ത് തന്നെയുള്ള 6.12 ഹെക്ടർ സ്ഥലം കൂടി വേണ്ടി വരുമെന്നും ആപ്പിൾ പറയുന്നു. ഇതിനുള്ള അപേക്ഷ പ്രത്യേകമായി പിന്നീട് സമർപ്പിക്കേണ്ടി വരും.

ഹെഡ്ക്വാർട്ടേഴ്‌സ് വിപുലീകരിക്കുന്നതോടെ കൂടുതൽ പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: