അയർലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള പാർട്ടി Sinn Fein തന്നെ; ഏറ്റവും പ്രിയങ്കരനായ നേതാവ് പ്രധാനമന്ത്രി മാർട്ടിൻ

അയര്‍ലണ്ടിലെ ഏറ്റവും ജനകീയ രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein തുടരുന്നു. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവെന്നും The Sunday Independent നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ വ്യക്തമായി.

ജനങ്ങളില്‍ 33% പേരാണ് Sinn Fein-നെ പിന്തുണയ്ക്കുന്നത്. ഭരണകക്ഷിയായ Fine Gael-ന് 22% പേരുടെ പിന്തുണയാണുള്ളത്. മറ്റൊരു ഭരണകക്ഷിയായ Fianna Fail-ന്റെ പിന്തുണ രണ്ട് ശതമാനം കുറഞ്ഞ് 18% ആയി.

ഗ്രീന്‍ പാര്‍ട്ടിക്കുള്ള പിന്തുണയും ഒരു ശതമാനം കുറഞ്ഞ് 3 ശതമാനത്തിലേയ്‌ക്കെത്തി. അതേസമയം ലേബര്‍ പാര്‍ട്ടിക്കുള്ള പിന്തുണ ഒരു ശതമാനം വര്‍ദ്ധിച്ച് 4% ആയി.

സോഷ്യല്‍ ഡെമോക്രാറ്റ്‌സിനുള്ള പിന്തുണ 6% ആയി തുടരുകയാണ്. പക്ഷേ Solidarity-People Before Profit-ന്റെ പിന്തുണ രണ്ട് പോയിന്റ് കുറഞ്ഞ് 2% ആയി.

മറ്റൊരു പാര്‍ട്ടിയായ Aontu-വിന്റെ പിന്തുണ ഒരു ശതമാനം വര്‍ദ്ധിച്ച് 3% ആയി.

സ്വതന്ത്രര്‍ക്കെല്ലാം കൂടി 10% ജനങ്ങളുടെ പിന്തുണയുണ്ട്.

ജനപ്രീതിയില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് മുന്നില്‍. 10-ല്‍ 4.3 പോയിന്റാണ് അദ്ദേഹം നേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ 4.1 പോയിന്റുമായി പ്രതിപക്ഷ നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡാണ്. ഉപപ്രധാനമന്ത്രിയും Fine Gael നേതാവുമായ ലിയോ വരദ്കര്‍ക്ക് 3.8 പോയിന്റാണ് ലഭിച്ചത്.

1,135 പേരെ സര്‍വേ നടത്തിയതിലൂടെയാണ് The Sunday Independent റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Share this news

Leave a Reply

%d bloggers like this: