Kinder ഉൽപ്പന്നങ്ങളിലെ ബാക്ടീരിയ സാന്നിദ്ധ്യം: ബെൽജിയത്തിലെ പ്ലാന്റ് അടച്ചുപൂട്ടി കമ്പനി

അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും, യുഎസിലും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെല്‍ജിയത്തിലെ തങ്ങളുടെ പ്ലാന്റ് അടച്ചുപൂട്ടി കമ്പനി. ഇറ്റാലിയന്‍ കമ്പനിയായ Ferrero ആണ് Kinder ബ്രാന്‍ഡ് ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍. യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി സംഭവത്തില്‍ അന്വേഷണമാരംഭിച്ചതോടെയാണ് ബെല്‍ജിയത്തിലെ Arlon-ലുള്ള പ്ലാന്റ് കമ്പനി അടച്ചുപൂട്ടിയത്.

സ്‌പെയിന്‍, ബ്രിട്ടന്‍, അയര്‍ലണ്ട്, യുഎസ് എന്നീ രാജ്യങ്ങളിലെല്ലാം തന്നെ ഏതാനും Kinder ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണല്ല സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവ തിരിച്ചെടുക്കാന്‍ കമ്പനിക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ലോകമെങ്ങുമുള്ള Kinder ഉല്‍പ്പന്നങ്ങളുടെ 7% നിര്‍മ്മിക്കുന്നത് Arlon-ലെ പ്ലാന്റില്‍ നിന്നാണ്. ഈ പ്ലാന്റില്‍ നിന്നാണ് ബാക്ടീരിയ ബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ കരുതല്‍ നടപടിയെന്നോണമാണ് പ്ലാന്റ് പൂട്ടിയത്.

Share this news

Leave a Reply

%d bloggers like this: