ഗ്രേറ്റർ ഡബ്ലിന് പുറത്തുള്ള ബസുകളിലെ ടിക്കറ്റ് നിരക്കുകളിൽ ഇന്ന് മുതൽ 20% കുറവ്

ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തിന് പുറത്തുള്ള Bus Eireann, Local Link പൊതുഗതാഗത സര്‍വീസുകളിലെ നിരക്ക് ഇന്ന് (തിങ്കളാഴ്ച) മുതല്‍ കുറയ്ക്കും. ശരാശരി 20% കുവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുകയെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി മാസത്തിലാണ് നിരക്കുകള്‍ കുറയ്ക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പ്രഖ്യാപനം നടത്തിയത്. ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ജീവിതച്ചെലവ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ പാക്കേജിന്റെ ഭാഗമായിരുന്നു ഇത്.

കോര്‍ക്ക്, ഗോള്‍വേ, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് സിറ്റി സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും, Athlone, Balbriggan, Drogheda, Dundalk, Navan, Sligo ടൗണ്‍ സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും യാത്രാ നിരക്ക് കുറയ്ക്കുന്നതിന്റെ ഗുണം ലഭിക്കും.

ഇവയ്ക്ക് പുറമെ ഇന്റര്‍ അര്‍ബന്‍, കമ്മ്യൂട്ടര്‍ സര്‍വീസ് എന്നിവയുടെ ടിക്കറ്റ് നിരക്കുകളും കുറയ്ക്കും. അതേസമയം എക്‌സ്പ്രസ് സര്‍വീസ് നിരക്കുകള്‍ അതേപടി തുടരും.

15 Transport Co-ordination Units-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന TFI Local Link rural services-ലെ ടിക്കറ്റ് നിരക്കുകളിലും 20% കുറവ് വരും.

ഡബ്ലിന്‍ അടക്കമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും അടുത്ത മാസത്തോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തും. ഈ ബസുകളിലെ ടിക്കറ്റ് മെഷീനുകള്‍ ഓരോന്നായി ഡീ-കാലിബ്രേറ്റ് ചെയ്യണമെന്നതിനാലാണ് ഇത് വൈകുന്നത്.

Share this news

Leave a Reply

%d bloggers like this: