കോർക്കിൽ പുതുതായി 100 പേർക്ക് ജോലി നൽകാൻ വസ്ത്രനിർമ്മാണ കമ്പനി Regatta Great Outdoors

അയര്‍ലണ്ടില്‍ പുതുതായി 100 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഔട്ട്‌ഡോര്‍ ക്ലോത്തിങ്, ഫൂട്ട് വെയര്‍ റീട്ടെയില്‍ കമ്പനിയായ Regatta Great Outdoors. ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടില്‍ തങ്ങളുടെ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്ററും, ഒപ്പം പുതിയൊരു സ്റ്റോറും പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ Regatta Great Outdoors സ്‌റ്റോറുകളുടെ എണ്ണം 29 ആകും.

കോര്‍ക്കിലെ Ringaskiddy-ലാണ് 170,000 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ആരംഭിക്കുക. യൂറോപ്പിലും, യുഎസിലുമായി രണ്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ ഇതുകൂടാതെ കമ്പനിക്കുണ്ട്.

Operatives, team leaders, supervisors, stock controllers, despatch / administrative operatives, health and safety officers തുടങ്ങിയ തസ്തികകളിലാണ് കോര്‍ക്കിലെ സെന്ററില്‍ ജോലി ഒഴിവുകള്‍.

ഈ വര്‍ഷം തന്നെ ഡബ്ലിന്‍, ഗോള്‍വേ, ലിമറിക്ക് എന്നിവിടങ്ങളിലായി മൂന്ന് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് Regatta Great Outdoors അറിയിച്ചിട്ടുണ്ട്. ഇതോടെ 300 പേര്‍ക്ക് കൂടി ജോലി ലഭിക്കും. 11 വര്‍ഷം മുമ്പാണ് കമ്പനിയുടെ ആദ്യ സ്റ്റോര്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Share this news

Leave a Reply

%d bloggers like this: