ത്രസിപ്പിക്കുന്ന ചെണ്ടമേളവുമായി വർണ്ണം നൃത്തകലാലയത്തിലെ കുട്ടികൾ; ‘അരങ്ങേറ്റം’ വീഡിയോ കാണാം

മേളവും പൂരവും അന്യമായിതുടങ്ങുന്ന കാലത്ത് മനസിന് കുളിർമ്മ നൽകുന്ന വൈറൽ പെർഫോമൻസുമായി അയർലൻഡിലെ വര്‍ണ്ണം നൃത്തകലാലയത്തിലെ കുട്ടികലാകാരികൾ. വര്‍ണ്ണം നൃത്തകലാലയത്തിലെ അരങ്ങേറ്റത്തിനിടെ ത്രസിപ്പിക്കുന്ന ചെണ്ടമേളവുമായി കുട്ടി കലാകാരികൾ. കലാസ്വാദകരെ അമ്പരപ്പിച്ചത്..

ഡബ്ലിന്‍ ലൂക്കനിലെ സാവിയോ ജോര്‍ജ്ജിന്റെ പത്‌നിയും, HSE-യിലെ നഴ്‌സിങ് അസിസ്റ്റന്റ് ഡയറക്ടറുമായ ഫിജി സാവിയോയുടെ ശിക്ഷണത്തിലാണ് ഈ കൊച്ചുകലാകാരികള്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു ദശാബ്ദത്തോളമായി അയര്‍ലണ്ടിന്റെ കലാസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വര്‍ണ്ണം സ്‌കൂള്‍ ഓഫ് ഡാന്‍സ് സംഘടിപ്പിക്കുന്ന മൂന്നാമത് അരങ്ങേറ്റ പരിപാടിയാണിത്.

അരങ്ങേറ്റത്തിനൊപ്പം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നൃത്തരിപാടികളും, പ്രശസ്ത ഗായകരുടെ സംഗീതസന്ധ്യയും ഉണ്ടായിരുന്നു.അയര്‍ലണ്ടിലുള്ള മലയാളി സമൂഹത്തിലെ പുതുതലമുറയ്ക്ക് നൃത്തപരിശീലനത്തിലൂടെ പുതിയ മിഴിവും, ഊര്‍ജ്ജവും പകരാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് വര്‍ണ്ണം അണിയറപ്രവര്‍ത്തകര്‍.

Share this news

Leave a Reply

%d bloggers like this: