വാട്ടർഫോർഡിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ നടന്ന വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ശേഷം Kilmeaden-ലുള്ള Ballyduff East-ന് സമീപം N25-ലായിരുന്നു രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഒരു കാറിലെ ഡ്രൈവറായ 40-ലേറെ പ്രായമുള്ള സ്ത്രീയെ ഗുരുതര പരിക്കുകളോടെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിലെ യാത്രക്കാരനായ കൗമാരക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം.

രണ്ടാമത്തെ കാറിലെ ഡ്രൈവറായ പുരുഷന്‍ (70-ലേറെ പ്രായം), യാത്രക്കാരായ പുരുഷന്‍, സ്ത്രീ (ഇരുവര്‍ക്കും 50-ലേറെ പ്രായം) എന്നിവരെ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് അപായമില്ല.

അപകടശേഷം റോഡ് അടച്ചിട്ട ഗാര്‍ഡ ഫോറന്‍സിക് പരിശോധന നടത്തി.

Share this news

Leave a Reply

%d bloggers like this: