142 വർഷം പഴക്കമുള്ള ഒറിജിനൽ വിസ്കി വേണോ? ലേലത്തിൽ വാങ്ങാൻ ആളില്ല!

142 വര്‍ഷം പഴക്കമുള്ള ഐറിഷ് വിസ്‌കി ലേലത്തിന് വച്ചപ്പോള്‍ വാങ്ങാന്‍ ആളില്ല. ഗ്ലാഡ്‌സ്‌റ്റോണിലെ ഒരു പ്രായമായ ഡോക്ടറുടെ കൈയിലാണ് 19-ആം നൂറ്റാണ്ടിലെ ഒരു പത്രത്തില്‍ പൊതിഞ്ഞനിലയില്‍ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഒറിജിനല്‍ കാസ്സിഡീസ് വിസ്‌കി (Cassidy’s Whiskey) സൂക്ഷിച്ചിരുന്നത്.

കൗണ്ടി കില്‍ഡെയറിലെ Monasterevin-ല്‍ നിര്‍മ്മിച്ച വിക്‌സിക്ക് 12,000 മുതല്‍ 14,000 യൂറോ വരെയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലത്തില്‍ 5,500 യൂറോയ്ക്ക് മുകളില്‍ ആരും വില പറഞ്ഞില്ല. ഇതോടെ വിസ്‌കി വില്‍ക്കേണ്ടെന്ന് ലേലത്തിനെത്തിച്ച whiskeybidders.com അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

19-ആം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച ഒരു പത്രത്തില്‍ പൊതിഞ്ഞ്, അക്കാലത്തെ ലെതര്‍ ബാഗിലാണ് വിസ്‌കി ബോട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. 120 വര്‍ഷമായി ബോട്ടില്‍ ഇതേപടി പൊതിഞ്ഞ് സൂക്ഷിക്കുകയാണെന്നാണ് whiskeybidders.com പറയുന്നത്.

അതേസമയം മദ്യമായല്ലെന്നും, ഔഷധമായാകാം ഒരുപക്ഷേ ഈ വിസ്‌കി ഉണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു. അക്കാലത്ത് ഔഷധമായി വിസ്‌കി ഉപയോഗിക്കുക പതിവായിരുന്നു.

1784-ലാണ് ജോണ്‍ കാസ്സിഡി മദ്യ നിര്‍മ്മാണത്തിനായി Monasterevin Distillery ആരംഭിക്കുന്നത്. ബ്രിട്ടനിലേയ്ക്കും ഇവ കയറ്റിയയച്ചിരുന്നു. 1934-ല്‍ ഡിസ്റ്റിലറി അടച്ചുപൂട്ടി.

News Courtesy: The Irish Times

Share this news

Leave a Reply

%d bloggers like this: