“ഇതാ വിമാനം കടലിൽ ഇടിച്ചിറക്കാൻ പോകുന്നു…!” എയർ ലിംഗസ്‌ അനൗൺസ്മെൻറ് കേട്ട് ഞെട്ടി യാത്രക്കാർ

കടലിന് മുകളിലൂടെ പറന്നുകൊണ്ടിരിക്കേ വിമാനം അടിയന്തരമായി കടലില്‍ ഇടിച്ചിറക്കാന്‍ പോകുകയാണെന്ന് കോക്പിറ്റില്‍ നിന്നും അനൗണ്‍സ്‌മെന്റ് കേട്ടാല്‍ എന്താകും അവസ്ഥ? എന്നാല്‍ അങ്ങനെയൊന്ന് കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ സംഭവിച്ചു.

ശനിയാഴ്ചയാണ് സൂറിച്ചില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരികയായിരുന്ന എയര്‍ ലിംഗസ് വിമാനം കടലിന് മുകളിലൂടെ പറക്കവേ അപ്രതീക്ഷിതമായി കോക്പിറ്റില്‍ നിന്നും ഇങ്ങനെയൊരു അനൗണ്‍സ്‌മെന്റ് യാത്രക്കാര്‍ക്ക് ലഭിച്ചത്. പ്രീ റെക്കോര്‍ഡഡ് ആയുള്ള സന്ദേശം ഇപ്രകാരമായിരുന്നു:
‘Ladies and gentlemen, this is an emergency. Please prepare for a ditched landing.’

കടലിലേയ്ക്ക് വിമാനം ഇടിച്ചിറക്കുന്നതിനെയാണ് ditched landing എന്ന് പറയുന്നത്. ഇതോടെ യാത്രക്കാര്‍ പലരും പരിഭ്രാന്തരായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ യാത്രക്കാര്‍ ഞെട്ടിയിരിക്കവേ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഒരു ക്രൂ മെംബര്‍ വരികയും, അനൗണ്‍സ്‌മെന്റ് കാര്യമാക്കേണ്ടെന്ന് പറയുകയും ചെയ്തു. കൈാതെ തന്നെ ഉച്ചയോടെ വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യകയും ചെയ്തു.

പിന്നീടാണ് സംഭവം വ്യക്തമായത്. നേരത്തെ റെക്കോര്‍ഡ് ചെയ്തുവച്ച സന്ദേശം അബദ്ധവശാല്‍ പ്ലേ ആകുകയായിരുന്നുവെന്ന് എയര്‍ ലിംഗസ് വക്താവ് പിന്നീട് വിശദീകരിച്ചു. കടലില്‍ ഇടിച്ചിറക്കേണ്ട ഒരു പ്രശ്‌നവും വിമാനത്തിന് ഈ സമയം ഉണ്ടായിരുന്നില്ലെന്നും എയര്‍ ലിംഗസ് വിശദീകരണത്തില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: