ലിമറിക്കിൽ ആക്രമണത്തിൽ പരിക്കേറ്റ് മുൻ സ്പോർട്സ് താരം മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

ലിമറിക്കില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച മുന്‍ സ്‌പോര്‍ട്‌സ് താരത്തിന്റെ സംസ്‌കാരം നടന്നു. ഏപ്രില്‍ 15-ന് രാത്രി 10.25-ഓടെയാണ് ലിമറിക്ക് സിറ്റിയിലെ പാര്‍നല്‍ സ്ട്രീറ്റിലുള്ള കോള്‍ബര്‍ട്ട് സ്‌റ്റേഷന്‍ പ്ലാസയില്‍ പരിക്കേറ്റ നിലയില്‍ ഫുട്‌ബോള്‍, റഗ്ബി, ഹാന്‍ഡ്‌ബോള്‍ രംഗങ്ങളിലെ താരമായിരുന്ന Alan Bourke (48)-നെ കണ്ടെത്തിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ University Hospital Limerick-ല്‍ എത്തിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

St Mary’s Church-ല്‍ വച്ചാണ് അലന്റെ അന്തിമോപചാരങ്ങള്‍ നടന്നത്. ശേഷം Castlemungret Cemetery-യില്‍ സംസ്‌കരിച്ചു. സെന്റ് മേരീസ് പാര്‍ക്ക് സ്വദേശിയാണ് അദ്ദേഹം.

ഐറിഷ് അണ്ടര്‍-18 റഗ്ബി ടീമിനായും, പിന്നീട് St Mary’s RFC-ക്കായും, ഷാനണ്‍ റഗ്ബി സീനിയര്‍ ടീമിനായും കളിച്ച അലന്‍, 1994-ല്‍ Mungret Regional Football Club-ലൂടെ Munster Junior Cup-ഉം നേടിയിട്ടുണ്ട്. ഹാന്‍ഡ് ബോള്‍ രംഗത്തും പ്രശസ്തനായിരുന്നു അദ്ദേഹം.

സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിങ്ങനെ നിരവധി പേര്‍ സംസ്‌കാരത്തിന് മുന്നോടിയായുള്ള കുര്‍ബ്ബാനയ്ക്കായി ഒത്തുകൂടിയിരുന്നു.

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: