അയർലണ്ടിനെ കാത്തിരിക്കുന്നത് വരണ്ട രാത്രികൾ; താപനില പൂജ്യം ഡിഗ്രിയിലേക്ക് പോകില്ല

അയര്‍ലണ്ടിലെ രാത്രികളില്‍ ഈയാഴ്ച പൊതുവെ ഭേദപ്പെട്ട തണുപ്പാകും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.

ഇന്ന് (ചൊവ്വാഴ്ച) രാത്രി പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. അതേസമയം ഒറ്റപ്പെട്ട ചാറ്റല്‍ മഴ പെയ്യാനും സാധ്യതയുണ്ട്. അന്തരീക്ഷതാപനില പരമാവധി 3-6 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. അര്‍ദ്ധരാത്രിയോടെ മൂടല്‍മഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്.

ബുധനാഴ്ച രാവിലെ വരണ്ട കാലാസവസ്ഥായായിരിക്കും. ഒപ്പം തെളിഞ്ഞ വെയിലും ലഭിക്കും. വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാകാനും മഴ പെയ്യാനും സാധ്യതയുണ്ട്. പകല്‍ കിഴക്കന്‍ പ്രദേശത്ത് താപനില 10 ഡിഗ്രി വരെയും, പടിഞ്ഞാറന്‍ പ്രദേശത്ത് 15 ഡിഗ്രി വരെയും ഉയരും.

രാത്രി വരണ്ട, മഞ്ഞുള്ള കാലാവസ്ഥയാകും അനുഭവപ്പെടുക. 1 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയും.

Share this news

Leave a Reply

%d bloggers like this: