ഡബ്ലിനിൽ നിന്നും കാണാതായ ജോൺ മാനിങ്ങിനെ കണ്ടെത്താൻ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ 38-കാരനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. ഏപ്രില്‍ 20 ബുധനാഴ്ചയാണ് John Manning (38)-നെ ലൂക്കന്‍ പ്രദേശത്ത് നിന്നും കാണാതായിരിക്കുന്നത്.

6 അടി 3 ഇഞ്ച് ഉയരം, ബലിഷ്ഠമായ ശരീരം, നീളം കുറഞ്ഞ ബ്രൗണ്‍ തലമുടി, താടി എന്നിവയാണ് ജോണിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

ഇടത് കൈയില്‍ ഒരു റെഡ് റോസിന്റെ അടക്കം ശരീരത്തില്‍ നിരവധി ടാറ്റൂകള്‍ ചെയ്തിട്ടുണ്ട്.

കാണാതാകുമ്പോള്‍ ഒരു ബ്ലൂ ജീന്‍സ്, ബ്ലൂ-യെല്ലോ വാന്‍ റണ്ണേഴ്‌സ്, മറൂണ്‍ കളറിലുള്ള ബോംബര്‍ ജാക്കറ്റ്, ഫാര്‍മേഴ്‌സ് ക്യാപ്പ് എന്നിവയാണ് ധരിച്ചിരുന്നത്.

ജോണിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടന്‍ അറിയിക്കുക:
Lucan Garda Station 01 666 7300
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: