ഇന്നത്തെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; Dún Laoghaire-Greystones റൂട്ടിലെ Dart ടിക്കറ്റുകൾ Dublin Bus, Go Ahead എന്നിവയിൽ കാണിക്കാം

ഇന്ന് തിങ്കളാഴ്ച ബാങ്ക് അവധി ദിനമായതിനാല്‍ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം. അതിനാല്‍ യാത്രയ്ക്ക് മുമ്പ് എല്ലാവരും ട്രെയിന്‍ സമയം പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് റെയില്‍ വേ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

രാജ്യത്തുടനീളമുള്ള എല്ലാ റൂട്ടുകളിലും ട്രെയിന്‍ സമയങ്ങളില്‍ മാറ്റമുണ്ടെന്നും, നേരത്തെ ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Dún Laoghaire-നും Greystones-നും ഇടയില്‍ പണി നടക്കുന്നതിനാല്‍ ഈ സ്റ്റേഷനുകള്‍ക്കിടയില്‍ Dart സര്‍വീസ് ഉണ്ടായിരിക്കുന്നതുമല്ല. അതിനാല്‍ ഈ ടിക്കറ്റുകള്‍ Dublin Bus, Go Ahead എന്നിവയില്‍ കാണിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.irishrail.ie

Share this news

Leave a Reply

%d bloggers like this: