12 മാസത്തിനിടെ Ryanair-ന്റെ നഷ്ടം 355 മില്യൺ; ഈ വർഷം എങ്ങനെയെന്ന് പ്രവചിക്കുക അപ്രായോഗികമെന്നും സിഇഒ

കോവിഡ് ബാധിച്ച കഴിഞ്ഞ 12 മാസത്തിനിടെ തങ്ങള്‍ നേരിട്ട നഷ്ടം 355 മില്യണ്‍ യൂറോയാണെന്ന് ഐറിഷ് വിമാനക്കമ്പനി Ryanair. മാര്‍ച്ച് വരെയുള്ള 12 മാസത്തെ കണക്കാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഈ വര്‍ഷം മുന്നോട്ടും ഒന്നും പ്രവചിക്കാന്‍ സാധ്യമല്ലെന്നും, നഷ്ടം നികത്താമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്നും കമ്പനി പറയുന്നു.

യൂറോപ്പില്‍ ഏറ്റവുമധികം വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് Ryanair. കോവിഡിന് മുമ്പത്തെ വര്‍ഷം 149 മില്യണ്‍ യാത്രക്കാര്‍ എന്ന റെക്കോര്‍ഡ് നേട്ടം കമ്പനി കൈവരിച്ചിരുന്നു. 2021-ല്‍ അത് 97 മില്യണായി കുറഞ്ഞു. ഈ വര്‍ഷം 165 മില്യണ്‍ യാത്രക്കാരെയാണ് കമ്പനി നേരത്തെ പ്രതീക്ഷിച്ചത്.

അതേസമയം ഈ ലക്ഷ്യം അപ്രായോഗികമായേക്കുമെന്ന് Ryanair ചീഫ് എക്‌സിക്യുട്ടിവ് Michael O’Leary പറയുന്നുണ്ട്. കൃത്യമായി എത്ര യാത്രക്കാര്‍ എത്തുമെന്ന് പറായാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കോവിഡിന് പുറമെ റഷ്യ-ഉക്രെയിന്‍ യുദ്ധവും ഇതിന് കാരണമാണ്.

കഴിഞ്ഞയാഴ്ചകളില്‍ കൂടുതല്‍ ബുക്കിങ് നടന്നുവെന്നത് പ്രതീക്ഷയുണര്‍ത്തുന്നതാണ്. വരുന്ന വേനല്‍ക്കാലത്ത് കോവിഡിന് മുമ്പുള്ളത് പോലെയുള്ള ബുക്കിങ്ങും കമ്പനി പ്രതീക്ഷിക്കുന്നു.

മാര്‍ച്ച് 2020 വരെയുള്ള ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ലാഭം 1 ബില്യണ്‍ യൂറോ ആയിരുന്നു. മുന്‍ വര്‍ഷത്തെ 355 മില്യണ്‍ നഷ്ടം എന്നത് നേരത്തെ പ്രവചിച്ച 370 മില്യണെക്കാളും താഴെയാണ് എന്നതും ആശ്വാസമായിട്ടുണ്ട്.

ഇതിനിടെ കമ്പനിയുടെ ഓഹരി മൂന്ന് മാസത്തിനിടെ 25% കുറഞ്ഞിരുന്നു. യൂറോപ്പിലാകമാനമുള്ള പണപ്പെരുപ്പവും, ഇന്ധനവിലയുമാണ് ഇതിന് കാരണമായത്.

Share this news

Leave a Reply

%d bloggers like this: