നടത്തം, സൈക്ലിങ് എന്നിവ കാരണം ഡബ്ലിനിൽ ഓരോ ദിവസവും 330,000 കാറുകൾ വീതം ഒഴിവാക്കാൻ സാധിക്കുന്നതായി റിപ്പോർട്ട്

നടത്തം, സൈക്ലിങ് എന്നിവ കാരണം ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ ഏരിയയിലെ റോഡുകളില്‍ ഓരോ ദിവസവും ശരാശരി 330,000 കാറുകളുടെ യാത്ര കുറയ്ക്കാന്‍ സാധിക്കുന്നതായി 2021 Walking and Cycling Index. അയര്‍ലണ്ടില്‍ നഗരപ്രദേശങ്ങളിലെ നടത്തം, സൈക്ലിങ് എന്നിവ സംബന്ധിച്ച് വിശകലനങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ട് ഗതാഗതമന്ത്രി, ഡബ്ലിന്‍ മേയര്‍, National Transport Authority (NTA) എന്നിവര്‍ ചേര്‍ന്ന് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.

Bike Life നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിനിലെ 95% പേരും വീല്‍ ചെയര്‍ അല്ലെങ്കില്‍ മൊബിലിറ്റി സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരാണ്. 64% പേര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും നടക്കുകയോ, ഇത്തരം വീല്‍ വാഹനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. 25% പേര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും സൈക്കിള്‍ ഉപയോഗിക്കാറുണ്ട്.

അതേസമയം 38% പേര്‍ ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും കാര്‍ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ സൈക്കിള്‍ ട്രാക്കുകളും, നടപ്പാതകളും നിര്‍മ്മിക്കേണ്ട ആവശ്യകതയാണ് ഇത് കാണിക്കുന്നത്.

റോഡുകള്‍, നടപ്പാതകള്‍ എന്നിവയില്‍ നിന്നും മാറി പ്രത്യേകം സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിക്കണം എന്നാണ് സര്‍വേയില്‍ പങ്കെടുത്ത 71% പേരും പറയുന്നത്. പ്രദേശത്തെ സൈക്ലിങ് സുരക്ഷിതമാണെന്ന് 65% പേരും വിശ്വസിക്കുന്നുമുണ്ട്. 2019-ല്‍ ഇത് 47% ആയിരുന്നു.

86% പേരും പ്രദേശത്തെ കാല്‍നട യാത്ര സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു.

നടത്തവും, സൈക്ലിങ്ങും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്ലിന്‍ പ്രദേശത്ത് വര്‍ഷത്തില്‍ 589 മരണങ്ങള്‍ ഇതുവഴി തടയാന്‍ സാധിക്കുന്നു.

Share this news

Leave a Reply

%d bloggers like this: