KBC അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ആറ് മാസം; ഉപഭോക്താക്കൾക്ക് കത്തയയ്ക്കാൻ ആരംഭിച്ചു

ഐറിഷ് വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതിന് മുമ്പായി നിലവിലെ ഉപഭോക്താക്കള്‍ക്ക് KBC അക്കൗണ്ട് ക്ലോസ് ചെയ്യാനായി ഇനി ആറ് മാസം കൂടി. ഇത് കാണിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്ക് കത്തയയ്ക്കാന്‍ ആരംഭിച്ചു.

2023 തുടക്കം വരെ ഇടയ്ക്കിടെയായി ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് കത്തയയ്ക്കല്‍ തുടരുമെന്ന് KBC വ്യക്തമാക്കി.

കത്തുകള്‍ക്ക് പുറമെ ഇമെയിലുകള്‍, മെസേജുകള്‍ എന്നിവയും അക്കൗണ്ട് ക്ലോസിങ് ഓര്‍മ്മിപ്പിക്കാനായി അയയ്ക്കും.

കൃത്യമായി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നും, ഇതിനാലാണ് ഇങ്ങനെയൊരു രീതി കൈക്കൊണ്ടിരിക്കുന്നതെന്നും KBC അറിയിച്ചു.

നിലവില്‍ KBC-യില്‍ 130,000 കറന്റ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 50,000-ലേറെ പേര്‍ക്ക് പുതിയ ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.

തങ്ങളുടെ നോണ്‍ പെര്‍ഫോണിങ് മോര്‍ട്ട്‌ഗേജുകള്‍ Pepper Finance Corporation (Ireland) DAC-ക്ക് വില്‍ക്കാന്‍ KBC നേരത്തെ തീരുമാനിച്ചിരുന്നു.

പെര്‍ഫോമിങ് ലോണുകള്‍, ഡെപ്പോസിറ്റുകള്‍, ചെറിയൊരു വിഭാഗം നോണ്‍ പെര്‍ഫോമിങ് മോര്‍ട്ട്‌ഗേജുകള്‍ എന്നിവ Bank of Ireland-ന് വില്‍ക്കാനും ധാരണയായിട്ടുണ്ട്.

കത്തുകള്‍ അയയ്ക്കുന്ന സമയം മുതല്‍ അങ്ങോട്ടുള്ള കാലയളവില്‍ കറന്റ് അക്കൗണ്ടുകള്‍ക്ക് മെയിന്റന്‍സ് ഫീസ് ഈടാക്കില്ലെന്ന് KBC അറിയിച്ചിട്ടുണ്ട്.

ബാങ്ക് വിപണി വിടുന്ന കാലയളവിനുള്ളില്‍ ഓവര്‍ ഡ്രാഫ്റ്റ് അടച്ചുതീര്‍ക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കളുമായി സംസാരിച്ച് തീരുമാനത്തിലെത്തുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കറന്റ് അക്കൗണ്ടുകളില്‍ ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റ്‌സ് ഉള്ള 7,000-ഓളം ഉപഭോക്താക്കളാണുള്ളത്.

അക്കൗണ്ട് സംബന്ധിച്ച എന്ത് സംശയത്തിനും 1800 804 472 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കും.

Share this news

Leave a Reply

%d bloggers like this: