ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ട്രിനിറ്റി കോളേജ്

Quacquarelli Symonds (QS) ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടം പിടിച്ച് ഡബ്ലിനിലെ ട്രിനിറ്റി കോളേജ്. അ‍ഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രിനിറ്റി കോളേജ് മികച്ച 100 സര്‍വ്വകലാശാലകളുടെ പട്ടികയിലേക്ക് തിരിച്ചെത്തുന്നത്. മുന്‍വര്‍ഷത്തെ പട്ടികയില്‍ 101 ാം സ്ഥാനത്തായിരുന്ന ട്രിനിറ്റി ഇത്തവണ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 98 ാം സ്ഥാനത്തേക്കുയര്‍ന്നു.

അതേസമയം അയര്‍ലന്‍ഡിലെ മറ്റു പ്രധാന കോളേജുകള്‍ക്ക് ഇത്തവണത്തെ റാങ്കിങ്ങിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. University College Dublin, Queen’s University Belfast, University College Cork അടക്കമുള്ള കോളേജുകളുടെ റാങ്ക് പുറകിലേക്ക് പോവുകയും ചെയ്തു. മുന്‍ വര്‍ഷത്തെ റാങ്കിങ്ങില്‍ 173 ാം സ്ഥാനത്തായിരുന്ന ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജ് ഇത്തവണ 181 ാം റാങ്കിലേക്ക് തള്ളപ്പെട്ടു. 216 ാം റാങ്ക് ഉണ്ടായിരുന്ന ബെല്‍ഫാസ്റ്റ് ക്യൂണ്‍സ് യൂണിവേഴ്സിറ്റിയുടെ നിലവിലെ സ്ഥാനം 233 ആണ്. കഴിഞ്ഞ പട്ടികയില്‍ ആദ്യ 300ല്‍ ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക് ഇത്തവണ 303 ാം റാങ്കിലേക്കും താഴ്ന്നു.

ലോകത്തിലെ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 1400 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് QS റാങ്കിങ് വര്‍ഷാവര്‍ഷം പുറത്തുവിടുന്നത്. academic and employer reputation; citations per faculty; faculty/student ratio; international faculty ratio; and international student ratio എന്നീ മാനദണ്ഢങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പതിവുപോലെ ആഗോള റാങ്കിങ്ങില്‍ ഇത്തവണയും അമേരിക്കയിലെ Massachusetts Institute of Technology(MIT) തന്നെയാണ് ഒന്നാമത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്തും, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്തുമാണ്.

Share this news

Leave a Reply

%d bloggers like this: