മീത്തിൽ ഗാർഡയുടെ മിന്നൽ പരിശോധന ; പിടിച്ചെടുത്തത് നിരവധി വ്യാജ രേഖകളും മൊബൈൽ ഫോണുകളും, ഇവ അനധികൃതമായി ജോലിചെയ്യുന്നവരുടേതെന്ന് ഗാർഡ

ബുധനാഴ്ച മീത്തിൽ( Meath) വിവിധ ഏജൻസികൾ നടത്തിയ തിരച്ചിലിൽ വ്യാജ യൂറോപ്യൻ ഐഡി കാർഡുകളും മൊബൈൽ ഫോണുകളും വ്യക്തിഗത രേഖകളും ഉൾപ്പെടെ നിരവധി ഡോക്യൂമെന്റസുകൾ പിടിച്ചെടുത്തു.

ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരും, Department of Social Protection and Work Relations Commission ഉദ്യോഗസ്ഥരും ഒന്നിച്ച് നടത്തിയ ഓപ്പറേഷനിലാണ് വ്യാജ രേഖകൾ പിടിച്ചെടുത്തത്.

നിരവധി പേർ ഇവിടങ്ങളിൽ അനധികൃതമായി ജോലിചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്.

പരിശോധനാസ്ഥലത്തുണ്ടായിരുന്ന എല്ലാവരേയും ചോദ്യം ചെയ്തതായും പേഴ്‌സണൽ ഫയലുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ നിരവധി വ്യാജ രേഖകളും പിടിച്ചെടുത്തതായും ഗാർഡ അറിയിച്ചു.

വിവർത്തകരും ഡോക്യുമെന്റ് എക്സാമിനർമാരും ഉൾപ്പെടെ 40-ലധികം പേർ ഉൾപ്പെട്ട ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗാർഡ വക്താവ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: