ലോക കേരളസഭയിലേക്ക് പ്രതിനിധികളായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളും

തിരുവനന്തപുരം: ആഗോള മലയാളികളുടെ കൂട്ടായ്മയായ മൂന്നാമത് ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും. അഡ‍്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍,ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, മുൻ ഗ്ലോബൽ ചെയർമാൻമാരായ എ.വി.അനൂപ്, സോമൻ ബേബി ,ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസഫ് കില്ലിയാൻ, ഫാര്‍ ഈസ്റ്റ് ആന്‍ഡ് ആസ്‌ട്രേലിയ ചെയര്‍മാന്‍ അജോയ് കല്ലാന്‍കുന്നേല്‍ ബേബി, മലയാള ഭാഷവേദി ചെയര്‍മാന്‍ സി. പി. രാധാകൃഷ്ണന്‍, ഗ്ലോബൽ ജോയിന്റ്വാ സെക്രട്ടറി വാസു നായര്‍, സജിത് ഗിരിജൻ (തായിലാണ്‍ട് പ്രൊവിൻസ് പ്രസിഡന്റ് ),ഡോ.സൂസൻ ജോസഫ്‌ (ഗ്ലോബൽ വൈസ് ചെയർ ),കെ.വി.വി.മോഹൻ (ചെന്നയ് പ്രൊവിൻസ് ),ലിബി ബെഞമിൻ,ദേവരാജൻ നമ്പിയാർ,തോമസ് ജോൺ (തെലങ്കാന /ഹൈദ്രബാദ് പ്രൊവിൻസ്) എന്നിവരാണ് ലോകകേരള സഭയില്‍ പങ്കെടുക്കുന്ന WMC അംഗങ്ങള്‍

പതിനഞ്ചിൽപ്പരം പ്രതിനിധികള്‍ സഭയിലുണ്ടാവുമെന്നത് വേള്‍ഡ് മലയാളി കൗണ്‍സിലിന് കിട്ടിയ അംഗീകാരമാണെന്ന് ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയൻ പറഞ്ഞു. പ്രവാസികളുടെയും അതിലൂടെ കേരളത്തിന്റെയും സാംസ്‌കാരിക സാമൂഹിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ സഭയില്‍ അവതരിപ്പിക്കുമെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 16,17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റി എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പട്ട പ്രശ്‌നങ്ങളും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും അരങ്ങേറും. ലോകകേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയനും അയർലൻഡ് പ്രൊവിൻസും അഭിനന്ദനമറിയിച്ചു.

Share this news

Leave a Reply

%d bloggers like this: