ലോകത്തിലെ ആദ്യത്തെ മൾട്ടി മെഗാവാട്ട് കാർബൺഡൈ ഒക്‌സൈഡ് ബാറ്ററിയുമായി ഇറ്റാലിയൻ സ്റ്റാർട്ട് അപ്പ് കമ്പനി

ഇറ്റലിയിലെ സാർഡിനിയ ദ്വീപ് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായാണ് ഇതുവരെ അറിയപ്പെട്ടിട്ടുള്ളത്.. എന്നാൽ എനർജി ഡോം എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമിച്ച ലോകത്തിലെ ആദ്യത്തെ കാർബൺ ഡൈ ഓക്സൈഡ് ബാറ്ററിയുടെ ഹോം എന്ന പേരിലും ഇനിമുതൽ സാർഡിനിയ ദ്വീപ് അറിയപ്പെടും.

ഭൂമിയുടെ അന്തരീക്ഷം ചൂടാക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ചെറുതല്ലെന്ന് നമുക്കറിയാം .ഇതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോക രാജ്യങ്ങൾ തങ്ങളുടെ കാർബൺ ഉദ്‌വമനം കുറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ഇവിടെയാണ് ഇറ്റാലിയൻ കമ്പനിയുടെ ഹീറോയിസം.. ഊർജ്ജ സംഭരണത്തിനായി കാർബൺഡൈ ഓക്സൈഡ് വാതകം ഉപയോഗിച്ചാണ് ഭീമൻ ബാറ്ററി ഉണ്ടാക്കിയത്. .

CO2 ബാറ്ററി എങ്ങനെ പ്രവർത്തിക്കുന്നു..?

അന്തരീക്ഷ ഊഷ്മാവിൽ ഹൈ പ്രഷറിൽ ദ്രവരൂപത്തിൽ ഘനീഭവിച്ച് സംഭരിക്കാൻ കഴിയുന്ന ചുരുക്കം ചില വാതകങ്ങളിൽ ഒന്നാണ് CO2, അതിനാൽ, Energy Dome അതിന്റെ വെബ്‌സൈറ്റിൽ പറയുന്നതുപോലെ, ഊർജ്ജം ലാഭകരമായി സംഭരിക്കാൻ പറ്റിയ ദ്രാവകമാണിത്. വളരെ താഴ്ന്ന ഊഷ്മാവിലേക്ക് പോകേണ്ട ആവശ്യമില്ലാതെ തന്നെ ഉയർന്ന അളവിലുള്ള ഊർജ്ജ സംഭരണത്തിന് ഇത് സഹായകമാകുന്നു.

ബാറ്ററി പ്രവർത്തിക്കാൻ സ്റ്റീൽ, CO2, വെള്ളം എന്നിവ ഉപയോഗിച്ചിരിക്കുന്നത്. കോബാൾട്ട് അല്ലെങ്കിൽ ലിഥിയം പോലുള്ള പദാർത്ഥങ്ങളെ ആശ്രയിക്കുന്നില്ല.അതിനാൽ ചിലവ് കുറയുകയും എവിടെയും പ്രവർത്തിപ്പിക്കാമെന്നതും ഇതിന്റെ ഗുണമായി പറയപ്പെടുന്നു.CO2 ബാറ്റെറിയുട വലിയ സാധ്യതകൾ മുന്നിൽ കണ്ട് , ആഗോള തലത്തിൽ ലഭ്യമാകുമോ എന്ന് അറിയാൻ പ്രകൃതി സംരക്ഷകരും ശാസ്ത്രലോകവും കാത്തിരിപ്പിലാണ്.

എനർജി ഡോം തയ്യാറാക്കിയ CO2 എനർജി സ്റ്റോറേജ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്ന ഒരു ചെറിയ വീഡിയോ കഴിഞ്ഞ വർഷം കമ്പനി പുറത്തുവിട്ടിരുന്നു

Share this news

Leave a Reply

%d bloggers like this: