കേരള ഹൗസ് കാര്‍ണിവലിന് മാറ്റുകൂട്ടാന്‍ ഫിസ്ബറോ പീടിക ഇത്തവണയും

കേരള ഹൗസ് കാർണിവല്‍ 2022 ന് മാറ്റുകൂട്ടുവാൻ ഫിസ്ബറോ പ്രവാസിമലയാളി കൂട്ടായ്മയുടെ സംരംഭമായ ഫിബ്സ്ബറോ പീടിക എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണെന്ന് ഫിസ്ബറോ കൂട്ടായ്മ അറിയിച്ചു. കഴിഞ്ഞ അര വ്യാഴവട്ടക്കാലമായി സന്നദ്ധപ്രവർത്തങ്ങളുടെ ഫലങ്ങൾ സമ്പൂർണമായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചിരിക്കുന്ന കൂട്ടായ്മയാണ് ഫിസ്ബറോ.

2019 ഇൽ ഇടുക്കിയിൽ ഒരു ഭവനരഹിതരായ വീട്ടമ്മയ്ക്ക് ഒരു വീട് നിർമ്മിച്ചു നൽകുവാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു. അടുത്ത ഒരു ഭവനരഹിതന് ഒരു വീട് എന്ന ഒരു സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടിയിട്ടാണ് ഈ കൂട്ടായ്മ അടുത്ത കാർണിവലിന് പീടിക യുമായി എത്തുന്നത്. നല്ലവരായ എല്ലാ ഒരു മലയാളികളുടെയും സ്നേഹ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഫിസ്ബറോ മലയാളി കൂട്ടായ്മ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: