ഐറിഷ് വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ ബ്രസീലുകാരനായ ഡെലിവറി സൈക്ലിസ്റ്റ് കുറ്റക്കാരനല്ലെന്ന് കോടതി

16 കാരനായ Josh Dunne എന്ന ഐറിഷ് വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ 500 ദിവസത്തിലധികം കസ്റ്റഡിയിൽ കഴിഞ്ഞ ബ്രസീലുകാരനായ ഗോണ്‍സാഗ ബെന്റോയെ (36) കുറ്റവിമുക്തനാക്കി സെൻട്രൽ ക്രിമിനൽ കോടതി.

മോഷ്ടിച്ച ബൈക്ക് വീണ്ടെടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘടനത്തിൽ സ്വയം പ്രതിരോധത്തിനായാണ് താനും സഹപ്രവർത്തകനും കത്തി ഉപയോഗിച്ചതെന്ന ഗോൺസാഗ ബെന്റോയുടെ വാദം ജൂറി അംഗീകരിച്ചു. പഴങ്ങൾ മുറിക്കുന്നതിനായി ഉപയോഗിക്കുന്ന കത്തികൊണ്ട് 16 കാരനായ ജോഷ് ഉൾപ്പെടെ മൂന്ന് പേരെ കുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.

ബൈക്കിലുണ്ടായിരുന്ന ആളിൽ നിന്നും യുവാക്കളുടെ സംഘത്തിൽ നിന്നും സ്വയം പ്രതിരോധിക്കാൻ താൻ കത്തി ഉപയോഗിച്ചതായി മിസ്റ്റർ ബെന്റോ ഗാർഡയോടുംപറഞ്ഞിരുന്നു. കത്തി പുറത്തെടുക്കുമ്പോൾ അവരെ ഭയപ്പെടുത്തി സ്വയം രക്ഷിക്കുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്നെ ഇടിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷമാണ് അവരെ കുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഏകദേശം 18 മാസമായി ബെന്റോ കസ്റ്റഡിയിലായിരുന്നു കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ഇദ്ദേഹം ജയിൽ മോചിതനാകും. ആറാഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് പതിനൊന്ന് പേരടങ്ങുന്ന ജൂറി വിധി പുറപ്പെടുവിച്ചത്, വിധിക്ക് മുൻപ് ജൂറി അംഗങ്ങൾ എട്ട് മണിക്കൂറിലധികം ചർച്ച ചെയ്യുകയുണ്ടായി.

ബെന്റോയ്ക്കും സഹപ്രവർത്തകനുമെതിരെ ആക്രമണ നടത്തിയ ബൈക്ക് മോഷ്ടാവാണ് ജോഷ് ഡണ്ണിന്റെ മരണത്തിലേക്ക് നയിച്ച പ്രശ്‌നങ്ങളുടെ കാരണക്കാരനെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ജോഷിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഇയാൾക്കാണെന്നും ബെന്റോയുടെ തെറ്റല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: