അയർലൻഡിൽ ജീവിതച്ചിലവ് കൂടുന്നു.. കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരങ്ങൾ

അയർലൻഡിലെ ജീവിതച്ചെലവ് വർദ്ധനവിനെതിരെ ഇന്നലെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകളെന്ന് റിപ്പോർട്ട് . Dublin, Cork, Galway, Limerick and Sligo എന്നിവിടങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് നേതൃത്വം നല്കാൻ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും മറ്റ് ചില സംഘടനകളും ഒത്തുചേർന്നു.

തലസ്ഥാനത്തെ പ്രകടനത്തിൽ , പ്രതിഷേധക്കാർ Parnell സ്ക്വയറിൽ നിന്ന് Kildare സ്ട്രീറ്റിലേക്ക് മാർച്ച് നടത്തി, പ്രതിഷേധത്തിന് ശേഷം നേതാക്കൾ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കൗമാരക്കാർ മുതൽ പ്രായമായവർ വരെ പ്രകടനങ്ങളിൽ പങ്കെടുക്കുകയും വിലക്കയറ്റത്തിൽ നിന്ന് തങ്ങൾ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.നിലവിലെ വരുമാനം ഉപയോഗിച്ച് വാടക , മോർട്ട്ഗേജ് ചിലവുകൾ നേരിടുന്നത് ദുഷ്കരമാണെന്നും പ്രതികരിച്ചു.

ഭക്ഷ്യ വസ്തുക്കളുടെയും, ഇന്ധനത്തിന്റെയും വിലക്കയറ്റം സാധാരണക്കാരെ വലിയരീതിയിൽ ബാധിച്ചെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

“ജീവിതച്ചെലവിന്റെ ആഘാതം ലഘൂകരിക്കാൻ സഹായിക്കുന്ന നടപടികൾക്കായി ഒക്ടോബർ വരെ സാധാരണക്കാർക്ക് കാത്തിരിക്കാനാവില്ലെന്നും ഉടൻ തന്നെ അടിയന്തര ബജറ്റ് അവതരിപ്പിക്കണമെന്നും Sinn Féin നേതാവ് Mary Lou McDonald പറഞ്ഞു.

“ഗവൺമെന്റ് ജനങ്ങളോട് പറയുന്നത് ഒക്ടോബറിലേ ബജറ്റ് വരെ കാത്തിരിക്കൂ എന്നാണ്, എന്നാൽ നിലവിലെ വിലക്കയറ്റം പരിഗണിക്കുമ്പോൾ സാധാരണക്കാർക്ക് കാത്തിരിക്കാനാവില്ല. സർക്കാരിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും Sinn Féin നേതാവ് കൂട്ടിച്ചേർത്തു.

സർക്കാർ ഇപ്പോൾ വിലക്കയറ്റം തടയാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് People Before Profit TD Richard Boyd Barrett പറഞ്ഞു.വീട്ടു വാടക , ഇന്ധന വില, ഭവന വില, ഭക്ഷ്യ വസ്തുക്കളുടെ വില, എന്നിവയിൽ നിയന്ത്രണം വേണം, കൂടാതെ വരുമാനവും വേതനവും വിലക്കയറ്റത്തെ നേരിടാൻ പര്യാപ്തമാക്കണം അദ്ദേഹം സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: