ഇന്ന് രണ്ടാമങ്കം; സഞ്ജു കളിക്കുമോ? ആകാംക്ഷയോടെ ആരാധകർ

ഇന്ത്യ-അയര്‍ലന്‍ഡ് ടി-ട്വന്റി പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ഡബ്ലിനിലെ Malahide ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ സംഘം രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുക.

കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവുമോ എന്നാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറെ ഉറ്റു നോക്കുന്നത്. ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം കാണാനായി സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ അന്തിമ ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനാല്‍ ഏറെ നിരാശരായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദിന് പരിക്ക് മൂലം കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഋതുരാജിന് പകരക്കാരനായി സഞ്ജുവിനെ ഇന്നത്തെ മത്സരത്തില്‍ കളത്തിലിറക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളും ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും പുറത്തു വരുന്നുണ്ട്.

ആദ്യ മത്സരത്തിലേത് പോലെ രണ്ടാം മത്സരത്തിലും മഴ രസംകൊല്ലിയാവുമോ എന്ന സംശയവും നിലവിലുണ്ട്. മഴമൂലം ഏറെ നേരം വൈകിയതിനാല്‍ ആദ്യ മാച്ച് 12 ഓവറാക്കി ചുരുക്കിയിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: