കോവിഡ് കേസുകളിലെ വർധന ; മറ്റ് രോഗികൾക്ക് ദുരിതമാകുന്നോ …?

അയർലൻഡിലെ കോവിഡ് കേസുകളിലെ വർധന ആശുപത്രികളിലെത്തുന്ന മറ്റ് രോഗികൾക്ക് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് HSE . കോവിഡ് ബാധിച്ച് നിലവിൽ 812 രോഗികളാണ് ആശുപത്രിയിൽ ഉള്ളത് – ഇത് മൂന്നാഴ്ച മുമ്പുള്ളതിന്റെ ഇരട്ടിയിലധികമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് കേസുകളിലുണ്ടായ സമീപകാല കുതിച്ചുചാട്ടം – മറ്റ് രോഗികളുടെ അഡ്മിഷൻ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും HSE മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാര്യമായ തിരക്കാണാനുഭവപ്പെടുന്നത് , എന്നാൽ കോവിഡ് രോഗികളുടെ ബാഹുല്യം കാരണം ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത കുറഞ്ഞു,
“അഡ്‌മിഷനും ട്രോളികളിലും രോഗികളുടെ എണ്ണവും ഉയരുകയാണെങ്കിൽ, ആശുപത്രികൾക്ക് നോക്കാൻ elective procedures തുടങ്ങേണ്ടിവരുമെന്നും HSE അറിയിച്ചു.

നിലവിലെ ഒമിക്രോൺ സബ് വേരിയന്റുകളായ BA4, BA5 എന്നിവയാണ് പുതിയ കോവിഡ് തരംഗത്തിന്റെ പിന്നിലെന്ന് HSE വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: