വീട്ടുടമ വാടകക്കാർക്ക് നൽകുന്ന Eviction notice ന്റെ കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ഉയർത്തും

വാടകക്കാരനെ കുടിയൊഴിപ്പിക്കുന്നതിനായി വീട്ടുടമ നൽകുന്ന Eviction notice കാലയളവിൽ മാറ്റം വരുത്താനൊരുങ്ങി ഐറിഷ് സർക്കാർ. Dáil ഉം Seanad ഉം അംഗീകരിച്ച ഭേദഗതി ബില്ലിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവെച്ചാൽ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഇതുവഴി വാടകകരാർ അവസാനിപ്പിച്ച് വീട് ഒഴിയാൻ വാടകക്കാർക്ക് ഭൂവുടമകൾ നൽകേണ്ട അറിയിപ്പ് കാലയളവ് കുറഞ്ഞത് മൂന്ന് മാസമായി ഉയരും.

Eviction notice കാലയളവ് നീട്ടാനുള്ള ഈ നീക്കം മൂന്ന് വർഷത്തിന് താഴെ മാത്രമായി വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുമെന്ന്” ഹൗസിംഗ് മന്ത്രി Darragh O’Brien ഒരു പ്രസ്താവനയിൽ പറഞ്ഞു. നോട്ടീസ് ലഭിച്ച് ആവശ്യമെങ്കിൽ ബദൽ താമസസൗകര്യം കണ്ടെത്താൻ ഇത് അവർക്ക് കൂടുതൽ സമയം നൽകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

മാറ്റങ്ങൾ എന്തൊക്കെ ..?

ആറു മാസത്തോളമായി വാടകക്കാരായിരുന്നവരെ ഒഴിപ്പിക്കാൻ വീട്ടുടമ വാടകക്കാർക്ക് നൽകേണ്ട അറിയിപ്പ്(Eviction notice) കാലയളവ് 28 ദിവസത്തിൽ നിന്ന് മൂന്ന് മാസമായി വർധിപ്പിക്കും.

ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിലുള്ള കാലയളവിൽ വാടകക്കാരായിരുന്നവർക്ക്, നോട്ടീസ് പിരീഡ് 90 ദിവസത്തിൽ നിന്ന് 152 ദിവസമായി ഉയർത്തും.

ഒന്ന് മുതൽ മൂന്ന് വർഷം വരെ വാടകക്കാരായിരുന്നവർക്ക് മുമ്പത്തെ 120-ന് പകരം 180 ദിവസത്തെ പുതിയ അറിയിപ്പ് കാലയളവ് ലഭിക്കും.

മൂന്ന് വർഷമോ അതിൽ കൂടുതലോ കാലം വാടകയ്ക്ക് താമസിച്ചവർക്കുള്ള Eviction notice കാലയളവ് മാറ്റിയിട്ടില്ല കൂടാതെ മൂന്ന് മുതൽ ഏഴ് വർഷം വരെയുള്ളവരുടെ 180 ദിവസമായി തുടരും; ഏഴ് മുതൽ എട്ട് വർഷം വരെയുള്ളവർക്ക് 196 ദിവസവും; എട്ട് വർഷത്തിലേറെയായവർക്ക് 224 ദിവസങ്ങളുമായി തുടരും.

കൂടാതെ, പുതിയ നിയമ പ്രകാരം വീട്ടുടമകൾ വാടകക്കാരന് നൽകുന്ന എല്ലാ ഒഴിപ്പിക്കൽ നോട്ടീസുകളുടെയും ഒരു പകർപ്പ് Residential Tenancies Board ന് നൽകേണ്ടതുണ്ട്.

വീട്ടുടമ വാടകക്കാരനും ബോർഡിനും ഒരേസമയം ഒഴിപ്പിക്കൽ അറിയിപ്പ് നൽകിയില്ലെങ്കിൽ, അറിയിപ്പ് അസാധുവായി കണക്കാക്കും.

ബോർഡിന് ഒരു നോട്ടീസിന്റെ ഒരു പകർപ്പ് ലഭിക്കുമ്പോൾ, വാടകക്കാരനും വീട്ടുടമയ്ക്കും അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള വിവരങ്ങൾ എഴുതി അറിയിക്കേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: