എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്: ഇന്ത്യയ്ക്കെരെ വമ്പൻ ജയവുമായി ഇംഗ്ലണ്ട് , വഴിമാറിയത് റെക്കോർഡുകൾ

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ച് ചരിത്രത്തില്‍ ഇടം നേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരമണഞ്ഞു.ഇന്ത്യക്കെതിരെ ഒരു ടെസ്റ്റില്‍ ഏതെങ്കിലും ഒരു ടീം നാലാം ഇന്നിംഗ്സില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമാണിത്. 1977ല്‍ പെര്‍ത്തില്‍ ഓസ്ട്രേലിയ 339 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.

ഋഷഭ് പന്തും രവീന്ദ്ര ​ജഡേജയും ഒന്നാമിന്നിങ്സിൽ നടത്തിയ ​പ്രകടനത്തിലൂടെ മികച്ച വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വെച്ചിട്ടും ജോ റൂട്ടിന്റെയും ജോണി ​ബെയർസ്റ്റോയുടേയും അശ്വമേധം വിജയം ഇന്ത്യയുടെ കയ്യിൽ നിന്നും തട്ടിയകറ്റി.ഇതോടെ പരമ്പര 2-2ന് സമനിലയിൽ കലാശിച്ചു.

എഡ്ജ്ബാസ്റ്റണില്‍ ചേസ് ചെയ്യുന്ന ഒരു ടീമിന്റെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡും ഇംഗ്ലണ്ട് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 281 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച ദക്ഷിണാഫ്രിക്കയുടെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്ത്യയ്‌ക്കെതിരേ ഒരു ടീം ചെയ്‌സ് ചെയ്ത് നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.

ലോകക്രിക്കറ്റില്‍ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച ടീമുകളുടെ പട്ടികയില്‍ ഇംഗ്ലണ്ട് ഈ വിജയത്തോടെ എട്ടാമതെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരേ 2003-ല്‍ 2003-ല്‍ 418 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് പട്ടികയില്‍ ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 1976-ല്‍ 403 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച
ഇന്ത്യ പട്ടികയില്‍ നാലാമതുണ്ട്..

Share this news

Leave a Reply

%d bloggers like this: