ഡബ്ലിൻ വിമാനത്താവളം വഴിയുള്ള മെട്രോലിങ്ക് 2034 – ൽ പൂർത്തിയാക്കും; പദ്ധതിച്ചിലവ് 9.5 ബില്യൺ യൂറോ

ഡബ്ലിന്‍ വിമാനത്താവളം വഴിയുള്ള നിര്‍ദ്ദിഷ്ട മെട്രോ റെയില്‍ 2034 ഓടെ പ്രവര്‍ത്തനസജ്ജമായേക്കും. ഇതുസംബന്ധിച്ച് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതേോറിറ്റി സമര്‍പ്പിച്ച പ്രിലിമിനറി ബിസിനസ് കേസിന് അയര്‍ലന്‍ഡ് ക്യാബിനറ്റ് അംഗീകാരം നല്‍കി. 9.5 ബില്യണ്‍ യൂറോയാണ് പദ്ധതിച്ചിലവായി കണക്കാക്കുന്നത്. പദ്ധതി സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan ഇന്ന് (ചൊവ്വാഴ്ച) പ്രഖ്യാപിക്കും.

Swords ല്‍ നിന്നും Charlemont ലേക്കും, Ranelagh ല്‍ നിന്നും Swords ലേക്കുമാണ് മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവുക. ഡബ്ലിന്‍ എയര്‍പോര്‍ട്ട്, Ballymun, Glasnevin എന്നിവ വഴിയും മെട്രോ റെയില്‍ കടന്നു പോവും.

2025 ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. മെട്രോലിങ്ക് സര്‍വ്വീസുമായി ബന്ധപ്പെട്ട് ഇതിനുമുന്‍പ് പലവട്ടം പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഇത് പല കാരണങ്ങളാലും വൈകുകയായിരുന്നു. അയര്‍ലന്‍ഡ് നൂറ്റാണ്ടില്‍ നടത്തുന്ന ഏറ്റവും വലിയ റെയില്‍ ഇന്‍വെസ്റ്റ്മെന്റാണ് ഇതെന്നാണ് നിലവിലെ കണക്കുകുട്ടല്‍. അയര്‍ലന്‍ഡിന്റെ നാഷണല്‍ ഡെവലപ്മെന്റ് പ്ലാന്‍ 2021-2030 ലെ സുപ്രധാന പദ്ധതിയാണ് ഡബ്ലിന്‍ മെട്രോ റെയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: