ആരോഗ്യ മേഖലയിൽ 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് മീഹോൾ മാർട്ടിൻ

Cork, Louth and Meath എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഹോമുകളിലേക്ക് നിയമിക്കാനായി 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ.

ഇന്ന് രാവിലെ പ്രഖ്യാപനമുണ്ടായേക്കും, പ്രായമായവർക്കുള്ള റെസിഡൻഷ്യൽ കെയർ ഹോമുകളിലെ മെഡിക്കൽ സ്റ്റാഫുകൾക്കായിരിക്കുമെന്നും പുതിയ തസ്തികകളിലേക്ക് പ്രഥമ പരിഗണന.

ആരോഗ്യരംഗത്തുള്ളവർക്ക് മികച്ച അവസരങ്ങളാണെന്നും നിരവധിപേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും Silver Stream ഹെൽത്ത്‌കെയറിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ഫിൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു,

“സീനിയർ നഴ്‌സിംഗ് മാനേജർമാർ, നഴ്‌സിംഗ് ഡോക്ടർമാരും ഡയറക്ടർമാരും, ക്ലിനിക്കൽ നഴ്‌സ് മാനേജർമാർ, സ്റ്റാഫ് നഴ്‌സുമാർ, കെയറർമാർ, ഷെഫുകൾ, ക്ലീനിംഗ്, മെയിന്റനൻസ് ഉദ്യോഗസ്ഥർ, തുടങ്ങി നിരവധി തസ്തികകളാണ് ഒഴിവ് വരികയെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ കെയർ അസിസ്റ്റന്റുമാർ ,നഴ്സുമാർ തുടങ്ങിയവർക്കാകും കൂടുതൽ അവസരങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

comments

Share this news

Leave a Reply

%d bloggers like this: