വർഷത്തിലെ ഏറ്റവും വലിപ്പമുള്ളതും തിളക്കമേറിയതുമായ പൂർണ്ണചന്ദ്രൻ – Buck Moon ജൂലൈ 15 ന് ; കാത്തിരിക്കുക ആകാശത്തിലെ അത്ഭുത കാഴ്ചക്കായി

അയര്‍ലന്‍ഡിലെ ആകാശത്ത് അത്ഭുതം സൃഷ്ടിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും വലിപ്പമേറിയതും. തിളക്കമേറിയതുമായ പൂര്‍ണ്ണചന്ദ്രന്‍ ജൂലൈ 15 ദൃശ്യമാകും. Buck Moon-2022 എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ജൂലൈ 15ന് അയര്‍ലന്‍ഡ് സമയം രാത്രി 7.38 ഓടെയാണ് ഡബ്ലിനില്‍ നിന്നും പൂര്‍ണ്ണ രൂപത്തില്‍ കാണാന്‍ കഴിയുക. സൂര്യാസ്തമയത്തിന് ശേഷം തെക്ക്-കിഴക്ക് ദിക്കിലേക്ക് നോക്കിയാല്‍ പൂര്‍ണ്ണചന്ദ്രന്‍ വാനിലേക്ക് ഉദിച്ചുയരുന്ന കാഴ്ച കാണാന്‍ കഴിയും.

ഭൂമിയില്‍ നിന്നും 357,418 കിലോമീറ്റര്‍ അകലത്തിലൂടെ കടന്നപോവുന്നതിനാലാണ് ചന്ദ്രനെ ഈ വലുപ്പത്തില്‍ കാണാന്‍ കഴിയുന്നത്. ആണ്‍ മാനുകളുടെ കൊമ്പുകള്‍ വളരുന്ന സീസണില്‍ ഉണ്ടാകുന്ന പ്രതിഭാസമായതിനാലാണ് ഇതിന് Buck Moon എന്ന് പേര് നല്‍കിയിരിക്കുന്നത്. Feather Moulting Moon (Cree), Salmon Moon എന്നീ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: