കാർ പാർക്കിംഗ് ടിക്കെറ്റ് വിറ്റഴിഞ്ഞതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഡബ്ലിൻ എയർപോർട്ട്

ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്കിംഗ് സംവിധാനത്തിൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞതിനാൽ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ യാത്രക്കാർ ബദൽ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിച്ച് ഡബ്ലിൻ എയർപോർട്ട് അധികൃതർ.

വരാനിരിക്കുന്ന വാരാന്ത്യത്തിൽ യാത്രക്കാർ വർധിച്ചതിനാൽ ദീർഘകാല, ഹ്രസ്വകാല കാർ പാർക്കിംഗ് ടിക്കെറ്റ് വിറ്റഴിഞ്ഞതായി ഡബ്ലിൻ എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. ഈ ദിവസങ്ങളിൽ ഡബ്ലിൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ കാർ പാർക്കിംഗ് സ്ഥലം ബുക്ക് ചെയ്തിട്ടില്ലെങ്കിൽ മാറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബദൽ യാത്രാ സംവിധാനങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക https://www.dublinairport.com/to-from-the-airport

Share this news

Leave a Reply

%d bloggers like this: