നയൻ‌താര – വിഘ്‌നേഷ് വിവാഹ വീഡിയോ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിൽ തന്നെ; ” അവർ നെറ്റ്ഫ്ലിക്സിലേക്ക് വരുന്നു ” എന്ന് സ്ഥിരീകരിച്ച് നെറ്റ്ഫ്ലിക്സിന്റെ ഫേസ്ബുക് പോസ്റ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സ് വഴി തന്നെ സ്ട്രീം ചെയ്യുമെന്ന് സ്ഥിരീകരണം. ഇരുവരുടെയും വിവാഹ വീഡിയോ സ്ട്രീം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്‍മാറിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഫേസ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്.

ഇരുവരുടെയും മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് “These images of Nayanthara and Vignesh have us seeing stars 朗✨ BRB, we’re doing a little happy dance ourselves because THEY’RE coming to Netflix  it’s beyond a fairy tale!! ” എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

അടുത്തകാലത്ത് തെന്നിന്ത്യ കണ്ട ഏറ്റവും വലിയ താര വിവാഹമായിരുന്നു നയൻതാരയുടേതും വിഘ്‍നേഷ് ശിവന്റേതും. രജനികാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി, എ ആര്‍ റഹ്‍മാൻ തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹത്തിന് എത്തിയിരുന്നു.
25 കോടി രൂപയ്ക്കായിരുന്നു സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിന് നല്‍കിയത്. ഗൗതം വാസുദേവ് മേനോനായിരുന്നു വീഡിയോയുടെ സംവിധാനം.

വിവാഹവുമായി ബന്ധപ്പെട്ട യാതൊരു ചിത്രങ്ങളും, വീഡിയോയും പുറത്ത് വിടാന്‍ പാടില്ല എന്നതായിരുന്നു കരാറിലെ ഒരു പ്രധാന വ്യവസ്ഥ. എന്നാല്‍ ചിത്രങ്ങള്‍ വിഘ‍്നേഷ് തന്നെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച സാഹചര്യത്തില്‍ കരാറില്‍ നിന്നും നെറ്റ്ഫ്ലിക്സ് പിന്‍മാറിയെന്നും, 25 കോടി രൂപയോളം തിരിക ആവശ്യപ്പെട്ടതായുമായിരുന്നുു വാര്‍ത്തകള്‍. സ്ഥിരികരണവുമായി നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തുവന്നതോടെ ഈ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

തമിഴ്നാട്ടിലെ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമുള്ള ഇരുവരുടെയും വിവാഹത്തില്‍ ആരാധകരും ഏറെ സന്തോഷത്തിലായിരുന്നു.

Share this news

Leave a Reply

%d bloggers like this: