അയർലൻഡിലെ ഭക്ഷണ പ്രേമികൾക്കായി ഇതാ നാല് ഇവന്റുകൾ

“ ഭക്ഷണത്തോടുള്ള സ്നേഹത്തേക്കാള്‍ ആത്മാര്‍ഥമായ മറ്റൊരു സ്നേഹമില്ല” എന്നാണ് പ്രശസ്ത ഐറിഷ് എഴുത്തുകാരനായ ബെര്‍ണാര്‍ഡ് ഷാ പറഞ്ഞിട്ടുള്ളത്. ഭക്ഷണ പ്രേമികള്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന വാചകങ്ങളാണ് ഇവ. ഇഷ്ടമുള്ള ഒരു ആളിനെ കാണാന്‍ പോവുന്നതിനേക്കാള്‍ അനേകം മടങ്ങ് സന്തോഷത്തോടെയാവും ഭക്ഷണപ്രേമികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം തേടി പോവുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇവന്റുകളില്‍ പങ്കെടുക്കാനും, സമാന ഇഷ്ടങ്ങളുള്ള ആളുകളുമായി കൂട്ടുകൂടാനം Foodies എപ്പോഴും സമയം കണ്ടെത്തും. അത്തരത്തില്‍ അയര്‍ലന്‍ഡിലെ ഭക്ഷണ പ്രേമികള്‍ക്കായി വരും ദിവസങ്ങളില്‍ നടത്തപ്പെടുന്ന നാല് പ്രധാന ഇവന്റുകള്‍ ഏതൊക്കെയന്ന് നോക്കാം.

The Big Grill Festival

ഡബ്ലിനിലെ Herbert Park ല്‍ ഈ മാസം 11 മുതല്‍ 14 വരെയുള്ള നാല് ദിവസങ്ങളിലായാണ് The Big Grill Festival നടക്കുന്നത്. അമ്പതിലധികം പ്രമുഖ ഷെഫുമാരും, ഇരുപതിലധികം റെസ്റ്റോറന്റുകളും നാല് ദിവസം നീളുന്ന ഇവന്റിന്റെ ഭാഗമാവും. Bastecamp, Brewcamp,Long Table Feasts,Chilli Eating Challenges,OFFSIDE Dining എന്നിവയ്ക്കൊപ്പം വിവിധ സംഗീത പരിപാടികളും ഇവിടെ നടക്കും. ഇവന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിഥികളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളുമുണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: The Big Grill Festival

Cork on a Fork


ആഗസ്ത് 17-21 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ കോര്‍ക്കിലെ അമ്പതോളം ഇടങ്ങളിലായി നടക്കുന്ന ഇവന്റാണ് Cork on a Fork ഫെസ്റ്റിവല്‍. ഭക്ഷണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ ക്ലാസുകള്‍, സ്ട്രീറ്റ് ഇവന്റുകള്‍, food talks, cooking demos എന്നിവ ഇവന്റിന്റെ ഭാഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:Cork on a Fork

Dalkey Lobster Festival


ആഗസ്ത് 26 മുതല്‍ 28 വരെ Dalkey യിലെ വിവിധ ഇടങ്ങളിലായാണ് Dalkey Lobster Festival ഫെസ്റ്റിവല്‍ നടക്കുന്നത്. സീ ഫൂഡ് പ്രേമികളെ സംബന്ധിച്ചിടത്തോളെ ഒഴിവാക്കാനാവാത്ത ഒരു ഇവന്റാണ് ഇത്. ഏകദേശം ആറായിരം കിലോഗ്രാം ലോബ്‍സ്റ്റര്‍ ഈ ഫെസ്റ്റിവലിന്റെ ഭാഗമായി സര്‍വ് ചെയ്യുമെന്നാണ് സംഘാടകള്‍ അറിയിച്ചിട്ടുള്ളത്. വിവിധ സീഫൂ‍ഡ് ഡിഷുകളുടെ ഡെമോയുമായി പ്രമുഖ ഷെഫുമാരും പരിപാടിയുടെ ഭാഗമാവും. രുചികരമായ ഭക്ഷണത്തോടൊപ്പം , വിവിധ സംഗീതപരിപാടികള്‍, മറ്റു വിനോദ പരിപാടികള്‍ എന്നിവയും Dalkey Lobster Festival ന്റെ ഭാഗമായി അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Dalkey Lobster Festival

Food On The Edge International

ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള പാചക വിദഗ്ധരും, ഭക്ഷണ പ്രേമികളും പങ്കെടുക്കുന്ന ദ്വിദിന സിമ്പോസിയമാണ് Food On The Edge International. ഡബ്ലിനിലെ Airfield Estate ല്‍ ഒക്ടോബര്‍ 17-18 തീയ്യതികളിലായാണ് ഈ ഇവന്റ് നടക്കുന്നത്. ഈ വര്‍ഷം Ana Roš, Calum Franklin, Mark Brand, Rasmus Munk തുടങ്ങിയ പ്രമുഖര്‍‍ ഇവന്റിന്റെ ഭാഗമാവും.

Share this news

Leave a Reply

%d bloggers like this: