കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായികതാരങ്ങൾ മുങ്ങി ; യു.കെയിൽ തന്നെ തങ്ങാൻ ശ്രമം

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ബെര്‍മിങ്ഹാമിലെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ അധികൃതരെ കബളിപ്പിച്ച് മുങ്ങി. ശ്രീലങ്കയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടത്ത് യു.കെയില്‍ തന്നെ ജോലി കണ്ടെത്താനാണ് ഇവരുടെ ശ്രമമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ജൂഡോ താരം ചമില ദിലാനി, മാനേജര്‍ അസേല ഡിസില്‍വ, ഗുസ്തി താരം ഷാനിത് ചതുരംഗ എന്നിവരെയായിരുന്നു ആദ്യം കാണാതായത്. ഇതേത്തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതര്‍ പരാതി നല്‍കുകയും പോലീസ് അന്വേഷിക്കുകുയും ചെയ്തു. പിന്നീടാണ് പരിശീലകനടക്കം ഏഴുപേരെക്കൂടെ കാണാതായെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്. ആദ്യം കാണാതായ മൂന്ന് പേരെയും കണ്ടെത്തിയെങ്കിലും, വിസ കാലാവധി ആറുമാസമായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല., നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പിക്കാനായി നേരത്തെ തന്നെ താരങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ശ്രീലങ്കന്‍ അധികൃതര്‍ വാങ്ങിച്ചുവച്ചിരുന്നു. എന്നാല്‍ ഇത് മറികട‌ന്നാണ് താരങ്ങള്‍ കടന്നുകളഞ്ഞത്.

ശ്രീലങ്കന്‍ കായിക താരങ്ങളെ മറ്റു കായിക വേദികളില്‍ നിന്നും കാണാതാവുന്നത് ഇത് ആദ്യസംഭവമല്ല. കഴിഞ്ഞ വര്‍ഷം നോര്‍വേയിലെ ഓസ്‍ലോയില്‍ വച്ച് ഗുസ്തി ചാംപ്യന്‍ഷിപ്പിനായി പോയ ശ്രീലങ്കന്‍ പരിശീലകനെയും, 2014 ല്‍ ദക്ഷിണ കൊറിയയില്‍ ഏഷ്യന്‍ ഗെയിംസിനെത്തിയ ശ്രീലങ്കന്‍ താരങ്ങളെയും കാണാതായിരുന്നു. 2004ല്‍ ജര്‍മനിയില്‍ ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിനെത്തിയ 23 അംഗ ലങ്കന്‍ ടീമും പിന്നീടു തിരിച്ചുപോയില്ല. ശ്രീലങ്കയ്ക്ക് ദേശീയ ഹാന്‍ഡ് ബോള്‍ ടീം ഇല്ലായിരുന്നുവെന്നതാണു മറ്റൊരു സത്യം.

Share this news

Leave a Reply

%d bloggers like this: