താപനില : കേരളത്തെ കടത്തിവെട്ടി അയർലൻഡ്, ചിലയിടങ്ങളിൽ 30 ഡിഗ്രി പിന്നിട്ടു

അയർലൻഡിൽ ചിലയിടങ്ങളിൽ താപനില കേരളത്തിലേക്കാൾ വർധിച്ചെന്ന് റിപ്പോർട്ട്. കേരളത്തെ അപേക്ഷിച്ച് താപനിലയിൽ പൊതുവെ തണുപ്പേറിയ കാലാവസ്ഥയുള്ള അയർലൻഡിൽ ചൂട് 30 ഡിഗ്രി കടക്കുന്നത് ചുരുക്കം ചില അവസരങ്ങളിലാണ്.

കേരളത്തിലുടനീളം 30 ഡിഗ്രിയിൽ താഴെയാണ് ഇന്ന് താപനില, അതേസമയം അയർലൻഡിൽ നിരവധിയിടങ്ങളിൽ 30 ഡിഗ്രികളിലാണ് താപനില. ഉഷ്ണ തരംഗത്തിന്റെ ഭാഗമായി അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില 34 ഡിഗ്രിയോളം വർധിക്കുമെന്നാണ് ഐറിഷ് കാലാവസ്ഥാ വിഭാഗം നൽകുന്ന അറിയിപ്പ്.

പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചുട്ടുണ്ട്. അയർലൻഡ് ചരിത്രത്തിൽ തന്നെ ഓഗസ്റ്റിൽ രേഖപ്പെടുത്താനിടയുള്ള ഏറ്റവും വലിയ താപനില വരുന്ന രണ്ടു ദിവസങ്ങളിൽ രേഖപ്പെടുത്തിയേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

“ഫീനിക്സ് പാർക്കിൽ ഈ വർഷം ഇതിനകം തന്നെ 33.1 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു , ഇത് അയർലൻഡിൽ 100 ​​വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ചൂട് കൂടി വരൾച്ച വരുന്നതും ഉഷ്ണ തരംഗവും യൂറോപ്പ്യൻ രാജ്യങ്ങളിൽ വർധിച്ചിട്ടുണ്ട്.അതിനാൽ അയർലൻഡിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ താപനില എക്കാലത്തെയും റെക്കോർഡുകൾ ഭേദിച്ചേക്കാമെന്നാണ്‌ കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: