സൈബർ ക്രിമിനലുകൾ ലക്ഷ്യം വയ്ക്കുന്നത് ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ ; മുന്നറിയിപ്പുമായി സർക്കാർ ഏജൻസികൾ

അയര്‍ലന്‍ഡിലെ ചെറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നേരെ സൈബര്‍ അറ്റാക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും (NCSC) ഗാര്‍ഡ നാഷണല്‍ സൈബര്‍ ക്രൈം ബ്യൂറോയും രംഗത്ത് (GNCCB).

സ്ഥാപനങ്ങള്‍ക്ക് നേരെ ransomware അറ്റാക്കുക്കള്‍ക്കുള്ള സാധ്യത വര്‍ദ്ധിച്ചതായി ഏജന്‍സികള്‍ കഴിഞ്ഞ ദിവസം Ibec’s Small Firms Association അയച്ച കത്തില്‍ പറയുന്നു. ഇത്തരം സംഘങ്ങള്‍ മുന്‍കാലങ്ങളില്‍ വന്‍കിട സ്ഥാപനങ്ങളെയും, സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമായിരുന്നു ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തായി ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കത്തില്‍ പറയുന്നു.

ഒരു കമ്പ്യൂട്ടര്‍ സിസ്റ്റം മുഴുവനായും ബ്ലോക്ക് ചെയ്യാനായി ഡിസൈന്‍ ചെയ്യപ്പെട്ട മാല്‍വെയറുകളാണ് ransomware. ഇവ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഒരു സ്ഥാപനത്തിലെ കമ്പ്യൂട്ടറുകള്‍ ബ്ലോക്ക് ചെയ്യുകയും, ഒരു നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യും.ഈ തുക നല്‍കിയ ശേഷം മാത്രമേ ഇത്തരം സൈബര്‍ ക്രിമിനലുകള്‍ പിന്നീട് ഈ ബ്ലോക്ക് നീക്കുകയുള്ളു. തുക നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സിസ്റ്റത്തിലുള്ള ഡാറ്റ ലീക്ക് ചെയ്യുമെന്നുള്ള ഭീഷണിയുമുണ്ടാവും.

ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ തന്നെ NCSC യെയും, ഗാര്‍ഡയെയും അറിയിക്കണമെന്നും ഏജന്‍സികള്‍ സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.

2021 ല്‍ Health Service Executive ലെ കമ്പ്യൂട്ടറുകളെ ഇത്തരം സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ബ്ലോക്ക് ചെയ്തിരുന്നു. രാജ്യത്താകെയുള്ള ആരോഗ്യസേവനങ്ങള്‍ ഇതുവഴി തടസ്സപ്പെടുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: