ഏഷ്യ കപ്പ് ആരവങ്ങൾക്ക് ഇന്ന് തുടക്കം; ഇന്ത്യ നാളെയിറങ്ങും

പതിനഞ്ചാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം. ദുബായ്,ഷാര്‍ജ എന്നിവിടങ്ങളിലായി 20-20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഏഷ്യയില്‍ നിന്നുള്ള ആറ് ടീമുകള്‍ മാറ്റുരയ്ക്കും. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ്, എന്നീ ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഇതുവരെ ഏഴ് ഏഷ്യാ കപ്പ് കിരീടങ്ങള്‍ നേടിയ ഇന്ത്യ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സത്തില്‍ ഇന്ന് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. നാളെയാണ് ഇന്ത്യയുടെ ആദ്യമത്സരം. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെയാണ് നേരിടുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകളാണ് ഗ്രൂപ്പ് 1 ല്‍ പരസ്പരം മത്സരിക്കുക. ശ്രീലങ്ക ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് 2 ലും പരസ്പരം മാറ്റുരയ്ക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടും. സെപ്തംബര്‍ 11നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍.

സാധാരണയായി രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റ് കോവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇയിലേക്ക് മാറ്റിയത്. ഏറ്റവുമൊടുവില്‍ 2018 ല്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയായിരുന്നു കിരീടം നേടിയത്.

Schedule for Asia Cup 2022
August 27: Sri Lanka vs Afghanistan (Group B) in Dubai
August 28: India vs Pakistan (Group A) in Dubai
August 30: Bangladesh vs Afghanistan (Group B) in Sharjah
August 31: India vs Hong Kong (Group A) in Dubai
September 1: Sri Lanka vs Bangladesh (Group B) in Dubai
September 2: Pakistan vs Hong Kong (Group A) in Sharjah
September 3: B1 vs B2 (Super 4) in Sharjah
September 4: A1 vs A2 (Super 4) in Dubai
September 6: A1 vs B1 (Super 4) in Dubai
September 7: A2 vs B2 (Super 4) in Dubai
September 8: A1 vs B2 (Super 4) in Dubai
September 9: B1 vs A2 (Super 4) in Dubai
September 11: 1st Super 4 vs 2nd Super 4 (Final) in Dubai

Share this news

Leave a Reply

%d bloggers like this: