വടക്കൻ അയർലൻഡിൽ മരണപ്പെട്ട മലയാളി വിദ്യാർത്ഥികൾക്കായി പ്രാർത്ഥനയുമായി ഒത്തുചേർന്നത് നൂറ് കണക്കിനാളുകൾ

വടക്കന്‍ അയര്‍ലന്‍ഡിലെ തടാകത്തില്‍ മുങ്ങി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്കായി Strathfoyle St Oliver Plunkett Church ന് പുറത്ത് ഒത്തുചേര്‍ന്നത് നൂറ് കണക്കിനാളുകള്‍. റൂവന്‍ സൈമണ്‍, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കായി വിവിധ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള ആളുകള്‍ പ്രാര്‍ഥനയുമായെത്തി.

തിങ്കളാഴ്ച വൈകീട്ടായിരുന്നു ഇരുവരുടെയും മരണകാരണമായ ദുരന്തമുണ്ടായത്. Lough Enagh ല്‍ നീന്തിക്കുളിക്കുകായായിരുന്ന ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. St Columb’s കോളേജിലെ വിദ്യാര്‍ഥികളായ ഇരുവര്‍ക്കും ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് ഇരുവരും ലോകത്തേോട് വിടപറഞ്ഞത്.

ഇരുവരുടെയും സംസ്കാര ചടങ്ങുകള്‍ ഇന്ന് Ardmore St Mary’s Church ല്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ ആചാര പ്രകാരം നടക്കും.

ദുരന്തത്തിന് പിന്നാലെ Lough Enagh തടാകത്തിന് സമീപം സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നുവരികയാണ്. തടാകത്തിന്റെ ആഴം സംബന്ധിച്ച കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് Foyle Search and Rescue (FSR) ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: