അയർലൻഡിലെ പൊതുബജറ്റ് ആരോഗ്യമേഖലയ്ക്ക് ഗുണകരമായോ..? 6,000 ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനം ആശുപത്രി പ്രതിസന്ധികൾ പരിഹരിച്ചേക്കും

അയർലൻഡിൽ ഇന്നലെ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായി ആരോഗ്യമേഖലയ്ക്ക് വേണ്ടി വിവിധ പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളത്. പ്രധാനമായും രോഗികൾക്ക് ആശുപത്രി ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാകും ആരോഗ്യമേഖലയിൽ സംഭവിക്കുക.

പൊതുബജറ്റിന്റെ ഭാഗമായി സർക്കാർ മുന്നോട്ട് വച്ച ഏറ്റവും ശ്രദ്ധേയമായ നടപടികളിൽ inpatient ആശുപത്രി ചാർജുകൾ നിർത്തലാക്കി എന്നതാണ്. ഇതുവഴി ആശുപത്രി ചിലവുകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും .

ശരാശരി വരുമാനം സമ്പാദിക്കുന്നവർക്ക് സൗജന്യ ജിപി പരിചരണമാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി ഇതിന്റെ ആനുകൂല്യം 400,000-ത്തിലധികം ആളുകൾക്ക് ലഭ്യമാക്കും. ഇത് രാജ്യത്തെ ആശുപത്രികളിൽ വീണ്ടും തിരക്ക് വർധിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് എതിർ ചേരിയിലെ പാർട്ടിക്കാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

16-30. പ്രായക്കാരായ എല്ലാ സ്ത്രീകള്‍ക്കും സൗജന്യഗര്‍ഭനിരോധനസംവിധാനങ്ങള്‍. ആര്‍ത്തവകാല ആരോഗ്യ സംരക്ഷണം എന്നിവ ലഭ്യമാക്കും. കഴിഞ്ഞ ബജറ്റിൽ ഇത് 17-25 പ്രായക്കാർക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

മാനസികാരോഗ്യ സേവനങ്ങൾക്കായി 58 മില്യൺ യൂറോ വകയിരുത്തിയിട്ടുണ്ട്, ഐവിഎഫ് ചികിത്സ ലഭ്യമാക്കാൻ ആളുകളെ സഹായിക്കുന്നതിനും ധനസഹായം നൽകും.

കോവിഡ് പ്രതിരോധത്തിന് 439 മില്യൺ യൂറോ അനുവദിച്ചിട്ടുണ്ട്, അതേസമയം 2023 അവസാനത്തോടെ 650 ബെഡുകൾ വിതരണം ചെയ്യുന്നതിനുള്ള ഫണ്ടിംഗും 6,000 അധിക ഹെൽത്ത് കെയർ സ്റ്റാഫുകളുടെ റിക്രൂട്ട്‌മെന്റും ഉണ്ടാവുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്.

.

Share this news

Leave a Reply

%d bloggers like this: