അയർലൻഡിൽ ഗാർഡയ്ക്ക് പോലും രക്ഷയില്ല ; ഗാർഡ വാഹനങ്ങൾക്ക് നേരെ വീണ്ടും അതിക്രമം

അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഗാര്‍ഡയുടെ കാറുകള്‍ക്ക് നേരെ അതിക്രമം നടത്തിയ മുപ്പത് വയസ്സുകാരന്‍ പിടിയില്‍. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം തടയാനുള്ള ശ്രമത്തിനിടെ ഗാര്‍ഡയുടെ കാറുകളിലേക്ക് ഇയാള്‍ മനപൂര്‍വ്വം കാര്‍ ഇടിപ്പിക്കുകയായിരുന്നു. ഡബ്ലിനിലെ ചെറിവുഡില്‍ ഗാര്‍ഡയുടെ കാറുകളില്‍ കാര്‍ ഇടിപ്പിച്ച സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അയര്‍ലന്‍ഡില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രി 9.30 ഓടെയായിരുന്ന കോര്‍ക്കില്‍ ഗാര്‍ഡ വാഹനത്തിന് നേരെ അതിക്രമമുണ്ടായത്, ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ Mahon ഏരിയയില്‍ വച്ച് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നിര്‍ത്താനായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ നേരെ ഗാര്‍ഡയുടെ കാറിലേക്ക് കാര്‍ ഇടിപ്പിക്കുകയായിരുന്നു. പിന്നീട് വാഹനം ഒരു തവണ നിര്‍ത്തിയ ശേഷം വീണ്ടും ഗാര്‍ഡയുടെ കാറിലേക്ക് ഇടിപ്പിച്ചു.

തടയാനായി എത്തിയ മറ്റു രണ്ടു ഗാര്‍ഡ വാഹനങ്ങളിലേക്കും ഇയാള്‍ കാര്‍ ഇടിപ്പിച്ചു. പിന്നീട് ഒരു stringer ഡിവൈസിന്റെ സഹായത്തോടെ Carrs Hill ഏരിയയില്‍ വച്ച് ഗാര്‍ഡ ഇയാളുടെ വാഹനം നിര്‍ത്തിക്കുകയായിരുന്നു. ഈ സമയം കുട്ടികളടക്കമുള്ളവര്‍ വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്ത ശേഷം Bridewell ഗാര്‍ഡ സ്റ്റേഷനിലേക്ക് മാറ്റുകയും, വാഹനത്തിലുണ്ടായിരുന്നവരെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കൂട്ടിയിടില്‍ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിറ്റുണ്ട്. അയര്‍ലന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1984 ലെ സെക്ഷന്‍ 4 പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: