അയർലൻഡിലെ കുട്ടികൾക്ക് MenB വാക്‌സിൻ നൽകിയെന്ന് ഉറപ്പ് വരുത്തണമെന്ന നിർദ്ദേശവുമായി HSE

അയര്‍ലന്‍ഡിലെ കുട്ടികള്‍ക്ക് Meningitis രോഗബാധ തടയുന്നതിനായുള്ള MenB വാക്സിന്‍ നല്‍കിയെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശവുമായി HSE. രാജ്യത്ത് മൂന്ന് പേരില്‍ meningitis രോഗബാധ സ്ഥിരീകരിക്കുകയും, രണ്ട് പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് HSE യുടെ നിര്‍ദ്ദേശം. രോഗബാധ സംശയിക്കപ്പെടുന്ന മറ്റൊരാള്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയുമാണ്.

രണ്ട് മാസം മുതല്‍ 4 വരെ പ്രായമുള്ള കുട്ടികളിലും, സെക്കന്ററി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് Men-B വാക്സിന്‍ ലഭിക്കുന്നത്. Meningitis സംബന്ധമായ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് HSE നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ Dr Lucy Jessop നിര്‍ദ്ദേശിച്ചിട്ടുണ്ട്. പനി, തലവേദന, neck stiffness, വെളിച്ചം മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങള്‍. വയറിളക്കം, പേശീവേദന, വയറുവേദന, കൈ-കാലുകളില്‍ തണുപ്പ്, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നീ ലക്ഷണങ്ങളും പ്രകടമാവും. ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന നിര്‍ദ്ദേശവും HSE പുറപ്പെടുവിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികായണെന്ന് HSE അറിയിച്ചിട്ടുണ്ട്. രോഗബാധിതര്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരാണെന്നും, പരസ്പരം സമ്പര്‍ക്കമുള്ളവരല്ലെന്നുമാണ് HSE നല്‍കുന്ന വിവരം. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ആന്റിബയോട്ടിക് ട്രീറ്റ്മെന്റ് നല്‍കുമെന്നും, ആവശ്യമെങ്കില്‍ വാക്സിന്‍ നല്‍കുമെന്നും HSE അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: