ഡബ്ലിനിൽ തോക്ക് കാട്ടി യുവതിയിൽ നിന്നും കാർ തട്ടിയെടുത്തു

ഡബ്ലിനിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി യുവതിയിൽ നിന്നും കാർ തട്ടിയെടുത്തതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ Ballyfermotലെ പാർക്ക് വെസ്റ്റ് റോഡിലാണ് സംഭവം.

വാഹനത്തിന്റെ ഉടമയായ തന്നെ കാറിൽ കയറുമ്പോൾ ഒരാൾ അടുത്തേക്ക് വന്ന് തോക്കു കാട്ടി ഭീഷിണിപ്പെടുത്തുകയായിരുന്നുവെന്ന് യുവതി ഗാർഡയോടെ വ്യക്തമാക്കി.

തോക്ക് ചൂണ്ടി ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

യുവതി കാറിൽ നിന്ന് ഇറങ്ങിയ ഉടനെ , സിൽവർ കളർ സി-ക്ലാസ് മെഴ്‌സിഡസ് ബെൻസ് 161-D , കാറുമായി പ്രതി സ്ഥലം വിട്ടു. ഈയാൾ Cloverhill റോഡിന്റെ ദിശയിലേക്കാണ് വണ്ടി ഓടിച്ചു പോയതെന്ന് യുവതി പൊലീസിന് മുൻപാകെ വെളിപ്പെടുത്തി..

പ്രസ്തുത സമയത്ത് ഈ സിൽവർ കളർ സലൂൺ സി-ക്ലാസ് മെഴ്‌സിഡസ് ബെൻസ് 161D – കണ്ടിട്ടുള്ളവരോ സംഭവത്തിന് സാക്ഷികൾ ആയിട്ടുള്ളവരെ ഉണ്ടെങ്കിൽ ഗാർഡായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: