അയർലൻഡിൽ ക്യാംപസുകളിലെ ലൈംഗിക അതിക്രമങ്ങൾ തടയാൻ ഫുൾ ടൈം ജീവനക്കാരെ നിയമിക്കുന്നു

അയര്‍ലന്‍ഡിലെ യൂണിവേഴ്സിറ്റി ക്യാംപസുകളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക മുഴുന്‍ സമയ ജീവനക്കാരെ നിയമിക്കുന്നു. ഇത്തരത്തില്‍ 17 sexual violence and harassment prevention and response മാനേജര്‍മാരെയാണ് നിയമിക്കാനൊരുങ്ങുന്നത്.

രാജ്യത്തെ ക്യാംപസുകളിലെ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായുള്ള സര്‍വ്വേ റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് പ്രത്യേകം സ്റ്റാഫിനെ നിയമിക്കുന്നത്. രാജ്യത്തെ Third-level ഇന്‍സ്റ്റിറ്റ്യൂഷനിലെ വിദ്യാര്‍ഥികളുടെയും, അദ്ധ്യാപകരുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ട് Higher Education Authority നടത്തിയ ദേശീയ സര്‍വ്വേയുടെ ഫലം ജനുവരിയിലായിരുന്നു പുറത്തുവിട്ടത്.

ഇന്ന്(വ്യാഴാഴ്ച) വിദ്യാര്‍ഥികളുടെയും, ജീവനക്കാരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇവന്റില്‍ വച്ച് Sexual violence and harassment prevention and response മാനേജര്‍മാരുടെ നിയമനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി Simon Harris പുറത്തുവിടും. ഡാറ്റാ കലക്ഷന്‍, കണ്‍സന്റ് ക്ലാസുകള്‍, വിദ്യാര്‍ഥികള്‍ക്കും, ജീവനക്കാര്‍ക്കുമുളള പരിശീലനങ്ങള്‍ എന്നിവയാവും ഇവര്‍ക്കുള്ള ചുമതലകള്‍.

Share this news

Leave a Reply

%d bloggers like this: