കുടിയൊഴിപ്പിക്കൽ ഭീഷണി അയർലൻഡിലെ വാടകക്കാരുടെ ഏറ്റവും വലിയ ആശങ്കയെന്ന് പഠനം

അയർലൻഡിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്ക എവിക്ഷൻ നോട്ടീസുകളെന്ന് ഗവേഷണ ഫലം. വീട്ടു വാടകയിലെ വർദ്ധനയും വാടക വിപണിയിൽ വീടുകളുടെ അപര്യാപ്തതയും കാരണം കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന വാടകയ്‌ക്കാർ വലിയ ആശങ്കയിലെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.

അയർലൻഡിൽ കഴിഞ്ഞ 25 വർഷത്തിനിടെ വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ ശതമാനം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1991ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 8 ശതമാനം മാത്രമായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാൽ 2016ലെയും സെൻസസ് റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 20 ശതമാനവും വാടക വീടുകളിലാണ് താമസിക്കുന്നത് എന്ന് വ്യക്തമാക്കുന്നു,

പുതിയ ഗവേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന്
ഭരണഘടനയിൽ പാർപ്പിടത്തിനുള്ള അവകാശം ഉൾപ്പെടുത്താനും റെസിഡൻഷ്യൽ ടെനൻസി നിയമങ്ങളിൽ നിന്ന് ” “no-fault” eviction നീക്കം ചെയ്യാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ഇതുപ്രകാരം വാടകക്കാരൻ കരാർ ലംഘിച്ചാൽ മാത്രമേ ഒഴിപ്പിക്കാൻ അനുവദിക്കൂ, ഉദാഹരണത്തിന് വാടക നൽകാതിരിക്കുകയോ വസ്തുവിന് കേടുപാടുകൾ വരുത്തുകയോ ചെയ്യുക.

ദേശീയതലത്തിൽ റെന്റ് പ്രഷർ സോണുകൾ (RPZ) വികസിപ്പിക്കാനും വാടക കുടിശ്ശിക ലഭിക്കുന്ന വാടകക്കാർക്ക് പിന്തുണ നൽകാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ രാജ്യത്തെ ഭവന പ്രതിസന്ധിയിൽ അയവുവരുത്താൻ കൂടുതൽ കെട്ടിടങ്ങൾ പണിയുന്നതിൽ വേഗം കൈവരിക്കണമെന്നും ഗവേഷണ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: