നാവൻ ഹോസ്പിറ്റൽ : പ്രതിഷേധക്കാർ ഇന്ന് HSE ഹെഡ് ഓഫീസ് ഉപരോധിക്കും

സേവ് നാവൻ ഹോസ്പിറ്റൽ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഡബ്ലിൻ സിറ്റി സെന്ററിലെ HSE ഹെഡ് ഓഫീസ് പ്രതിഷേധക്കാർ ഉപരോധിക്കും.

നാവൻ ഹോസ്പിറ്റലിലെ A&E ഡിപ്പാർട്ട്മെന്റ് നിലനിർത്തണമെന്ന് പ്രതിഷേധക്കാർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്.

ഈ വർഷം ഇതുവരെ സേവ് നാവൻ ഹോസ്പിറ്റൽ കാമ്പയിൻ രണ്ട് പ്രചാരണ റാലികൾ Kellsലും നവനിലുമായി നടത്തിയപ്പോൾ 20,000 പേരാണ് തെരുവിലിറങ്ങി പിന്തുണ നൽകിയത്.

എമർജൻസി ഡിപ്പാർട്ട്‌മെന്റിന് പകരമായി വരുന്ന പുതിയ മെഡിക്കൽ അസസ്‌മെന്റ് യൂണിറ്റിന് ED യിൽ ഹാജരാകുന്ന നിലവിലെ രോഗികളുടെ 80% പേർക്കും സൗകര്യമൊരുക്കാൻ കഴിയുമെന്ന് HSE പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാർ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

ശേഷിക്കുന്ന രോഗികൾക്ക് Droghedaയിലെ Our Ladies of Lourdes ഹോസ്പിറ്റലിൽ ചികിത്സ നൽകുമെന്നാണ് HSE അറിയിക്കുന്നത്.

എന്നാൽ നിലവിൽ വലിയ തിരക്കനുഭവപ്പെടുന്ന Droghedaയിലെ Our Ladies of Lourdes ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്ക് കൂടുതൽ സമ്മർദ്ധം നൽകുന്ന നീക്കമാണിതെന്നും പ്രതിഷേധക്കാർ പറയുന്നു.

Share this news

Leave a Reply

%d bloggers like this: