അയർലൻഡിലെ വിവിധ കൗണ്ടികളിൽ ഇടിമിന്നലിനൊപ്പം കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

അടുത്ത മൂന്ന് ദിവസങ്ങളിൽ അയര്‍ലന്‍ഡിലെ പടിഞ്ഞാറൻ കൗണ്ടികളിൽ കനത്ത മഴയും കാറ്റും മൂലം കാലാവസ്ഥ ദുഷ്‌കരമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി Met Eireann.

ശനിയാഴ്ച രാത്രി 9 മണി വരെ Munster, Connacht ,Donegal എന്നിവിടങ്ങളിൽ യെല്ലോ വാണിംഗ് നൽകിയിരുന്നു. ഇവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.

കൂടാതെ ഈ പ്രദേശങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡുകളിൽ വെള്ളം പൊങ്ങുന്ന അവസ്ഥ ഉണ്ടായേക്കാമെന്നും Met Eireann മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്ന് (ഞായറാഴ്ച ) വീണ്ടും Munster, Connacht ,Donegal തൂടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 വരെ യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. Munster റിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് Met Eireann പ്രവചനം. അതേസമയം Connacht ,Donegal എന്നിവിടങ്ങളിൽ പേമാരി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Kerry ,Limerick തുടങ്ങിയ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ 6 മണി വരെയും Clare, Donegal, Galway, Leitrim, Mayo ,Sligo എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച ഉച്ചവരെയും ശക്തമായ കാറ്റ് വീശുമെന്നും ഐറിഷ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

കാറ്റിന് മണിക്കൂറിൽ 100 ​​കി.മീയോളം വേഗത ഉണ്ടായേക്കാം ,അതിനാൽ ഉയർന്ന തീരപ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും ഗതാഗത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം.

ചൊവ്വാഴ്ച രാജ്യം മെച്ചപ്പെട്ട കാലാവസ്ഥയിലേക്ക് മടങ്ങും, ഉയർന്ന താപനില 13 മുതൽ 16 ഡിഗ്രി വരെയാണ്.

Share this news

Leave a Reply

%d bloggers like this: