അയർലൻഡിൽ ശൈത്യകാലത്ത് കുടിയൊഴിപ്പിക്കൽ നിരോധനം : അന്തിമ തീരുമാനമെടുക്കാൻ സർക്കാർ കക്ഷികൾ തമ്മിൽ ചർച്ച

അയർലൻഡിൽ ഈ ശൈത്യകാലത്ത് കുടിയൊഴിപ്പിക്കൽ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ സർക്കാർ കക്ഷികൾ തമ്മിൽ അടുത്ത ആഴ്ച ചർച്ച നടക്കും.

കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിരോധനം ഈ ശൈത്യകാലത്ത് വീണ്ടും നടപ്പിലാക്കണെമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നുണ്ട് , അതിനാൽ എവിക്ഷൻ നിരോധനം ഗവൺമെന്റ് അജണ്ടയിലുണ്ട്.

അതേസമയം ,കുടിയൊഴിപ്പിക്കൽ നിരോധനം നിലവിൽ വന്നാൽ വാടക വിപണിയിൽ നിന്ന് വീട്ടുടമകൾ പിൻവാങ്ങുന്നത് വർധിക്കുമെന്ന ആശങ്കയും സർക്കാരിന് മുന്നിലുണ്ട് .കൂടാതെ അടുത്ത വർഷം ഭവനരഹിതരുടെ എണ്ണം വീണ്ടും ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനാൽ വാടകക്കാരെയും വീട്ടുടമകളെയും ഒരുപോലെ സഹായിക്കുന്ന തരത്തിലുള്ള നടപടിയാകും സർക്കാർ സ്വീകരിക്കുക.സമയബന്ധിതമായ താൽക്കാലിക കുടിയൊഴിപ്പിക്കൽ നിരോധനം നിലവിൽ വരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഈ മാസമാദ്യം വാടകക്കാർക്ക് നൽകിയ എവിക്ഷൻ നോട്ടീസുകളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഫിന ഫോൾ ടിഡികൾ താൽക്കാലിക കുടിയൊഴിപ്പിക്കൽ നിരോധനത്തിന് ആഹ്വാനം ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: