അയർലൻഡിലെ റോഡപകടങ്ങളിൽ ഈ വർഷം മരണപ്പെട്ടത് 121 പേരെന്ന് റിപ്പോർട്ട്

അയർലൻഡിലെ റോഡുകളിൽ ഈ വർഷം ഇതുവരെ 121 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 12 മരണങ്ങൾ കൂടുതലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ (ബുധനാഴ്ച) രാവിലെ 9 മണിവരെ ഐറിഷ് റോഡുകളിൽ ആകെ 121 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്, മുൻ വർഷം ഇതേ ദിവസം 109 പേരായിരുന്നു റോഡപകടങ്ങളിൽ മരണപ്പെട്ടത്.

അയർലൻഡിൽ ഈ വർഷമുണ്ടായ റോഡപകടങ്ങളിൽ മരണപ്പെട്ടവരിൽ 50 പേർ ഡ്രൈവർമാരും 19 പേർ യാത്രക്കാരും 23 പേർ കാൽനടയാത്രക്കാരും 21 പേർ മോട്ടോർ സൈക്കിൾ യാത്രക്കാരുമാണ്.മരിച്ചവരിൽ ഒരാൾ ഇ-സ്കൂട്ടർ യാത്രക്കാരനും ആറ് പേർ സൈക്കിൾ യാത്രക്കാരുമാണ്.

“റോഡപകടങ്ങളിലെ ഈ കണക്കുകൾ പൊതുജനങ്ങളുടെ ഡ്രൈവിംഗ് അവബോധം വളർത്തുന്നതിനാണ് പുറത്തു വിടുന്നതെന്ന് ഗാർഡ വക്താവ് സൂചിപ്പിച്ചു.

ആളുകൾ റോഡ് സുരക്ഷാ നിയമങ്ങൾക്ക് വേണ്ടത്ര ഗൗരവം കൊടുക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ഗാർഡ വക്താവ് അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: