അയർലൻഡിൽ living wage മണിക്കൂറിന് 13.85 യൂറോയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് LWTG

അയർലൻഡിൽ ലിവിംഗ് വേജ് മണിക്കൂറിന് 13.85 യൂറോയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ
ലിവിംഗ് വേജ് ടെക്നിക്കൽ ഗ്രൂപ്പ് (LWTG) .കഴിഞ്ഞ വർഷത്തെ ശുപാർശിത നിരക്കായ € 12.90 ന്റെ 7.4% വർദ്ധനവ് വേണമെന്നാണ് LWTG ആവശ്യപ്പെടുന്നത്.

ജനങ്ങളുടെ വരുമാനത്തിലുള്ള അസമത്വം പരിഹരിക്കുന്നതിനായി ട്രേഡ് യൂണിയനുകളും ചാരിറ്റികളും മുൻകൈയെടുത്ത 2014 ൽ സ്ഥാപിച്ചതാണ് LWTG. നിലവാരമുള്ള ജീവിതം നയിക്കുന്നതിനാവശ്യമായ തുകയാണ് living wage എന്ന നിലയില്‍ നല്‍കുക

ജീവിത ചിലവ് ഉയരുന്ന സാഹചര്യത്തിൽ അയര്‍ലണ്ടില്‍ നിലവാരമുള്ള ജീവിതത്തിനായി മണിക്കൂറില്‍ 13.85 യൂറോ ചെലവാകുന്നുവെന്നാണ് LWTG കണക്ക്. അതേസമയം രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറില്‍ 10.50 യൂറോ മാത്രവും. Living wage ഉയർത്തിയാൽ ഇത്തരത്തില്‍ ചെറിയ കൂലിക്ക് ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം 2023 ജനുവരി 1 മുതൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറില്‍ 11.30 യൂറോ ആയി പരിഷ്കരിക്കുമെന്ന് ഉപപ്രധാന്മന്ത്രി ലിയോ വരദ്കർ വ്യക്തമാക്കി.

Low Pay Commission 2023-ൽ ഒരു മണിക്കൂറിന് €13.10 എന്ന living wag നിശ്ചയിച്ചിട്ടുണ്ടെന്നും വരദ്കർ കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: